Sat. May 18th, 2024

എറണാകുളം ബസലിക്ക പള്ളിയിൽ ഏകീകൃത കുർബാന ആരംഭിച്ചു

By admin Apr 10, 2022 #news
Keralanewz.com

എറണാകുളം ബസലിക്ക പള്ളിയിൽ ഏകീകൃത കുർബാന ആരംഭിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിലാണ് കുർബാന ചടങ്ങുകൾ നടക്കുന്നത്.

സിറോ മബാർ സഭയിൽ ഓശാന ഞായർ മുതൽ ഏകാകൃത കുർബാന നടപ്പാക്കണമെന്നായിരുന്നു മാർപാപ്പയുടെ നിർദേശം. ഏകീകൃത കുർബാന നടപ്പാക്കാൻ എട്ട് മാസം ആവശ്യമാണെന്നാണ് എറണാകുളം-അങ്കമാലി അതിരൂപത ആവശ്യപ്പെട്ടത്. എന്നാൽ സിനഡ് ഈ നിർദേശം അംഗീകരിച്ചില്ല.

ഓശാന ഞായറായ ഇന്ന് കർദ്ദിനാളിനൊപ്പം ബിഷപ്പ് ആന്റണി കരിയിലും കുർബാനയിൽ പങ്കെടുക്കുമെന്ന് സീറോ മലബാർ സഭ സിനഡ് സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ കർദ്ദിനാളിനൊപ്പം കുർബാനയിൽ പങ്കെടുക്കാൻ ബിഷപ്പ് ആന്റണി കരിയിൽ എത്തിയില്ല. ഏകീകൃത കുർബാന അംഗീകരിക്കുന്ന ഒരു വിഭാഗവും എതിർക്കുന്ന അൽമായ മുന്നേറ്റക്കാരും ഇന്ന് ബസിലിക്കയിൽ കുർബാനയ്‌ക്കെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പള്ളിക്ക് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.

Facebook Comments Box

By admin

Related Post