Thu. May 2nd, 2024

നടി അംബിക റാവു (58) അന്തരിച്ചു: കോവിഡ് ബാധിതയായി എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

By admin Jun 28, 2022 #obituary
Keralanewz.com

തൃശൂര്‍ : നടി അംബിക റാവു (58) അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10 : 30 ന് ഹൃദയാഘാതം മൂലമാണ് മരണം.

പ്രശസ്ത സംവിധായകനും അഭിനേതാവുമായ ബാലചന്ദ്രമേനോന്റെ സിനിമകളില്‍ സഹ-സംവിധായകയായി തുടങ്ങിയ അംബിക റാവു പിന്നീട് പ്രമുഖ സംവിധായകര്‍ക്കൊപ്പം ഹലോ, ബിഗ് ബി, റോമിയോ, പോസറ്റീവ്, പരുന്ത്, മായാബസാര്‍, കോളേജ് കുമാരന്‍, 2 ഹരിഹര്‍ നഗര്‍, ലൗ ഇന്‍ സിഗപ്പൂര്‍, ഡാഡി കൂള്‍, ടൂര്‍ണമെന്റ്, ബെസ്റ്റ്‌ ആക്ടര്‍, ഇന്‍ ഗോസ്റ്റ് ഹൗസ്‌ ഇന്‍, പ്രണയം, സാള്‍ട് &പെപ്പര്‍, തിരുവമ്ബാടി തമ്ബാന്‍, ഫേസ് 2 ഫേസ്, 5.സുന്ദരികള്‍, അനുരാഗ കരിക്കിന്‍ വെള്ളം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, നത്തോലി ഒരു ചെറിയ മീനല്ല, തീവ്രം എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ആയും അസ്സോസിയേറ്റായും പ്രവര്‍ത്തിച്ചു.

രണ്ട് വര്‍ഷത്തോളമായി ചികില്‍സയെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്നും മാറി നില്‍ക്കുകയാണ്. തൃശൂരില്‍ സഹോദരന്‍ തബല മൃദംഗം കലാകാരന്‍ കൂടിയായ അജിത്തിന്റെ വീട്ടിലായിരുന്നു താമസം. അംബികയുടെ ചികില്‍സക്കായി സംവിധായകരായ ലാല്‍ ജോസ്, അനൂപ്, നടന്‍മാരായ സാദിഖ്, ഇര്‍ഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സഹായ സമിതി രൂപവല്‍ക്കരിച്ച്‌ പ്രവര്‍ത്തനങ്ങളിലായിരുന്നു. നിര്‍മാതാവ് എന്‍. എം ബാദുഷയാണ് മരണ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്

Facebook Comments Box

By admin

Related Post