Fri. May 17th, 2024

ചാവറ അച്ചൻ്റെ ചരിത്രം ഉൾപ്പെടുത്തണം; ജോസ് കെ മാണി എം. പി

By admin Jul 13, 2022 #news
Keralanewz.com

കോട്ടയം: പാഠ്യ പദ്ധതി പരിഷ്കരിക്കുമ്പോൾ നവോത്ഥാന നായകനായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ്റെ ചരിത്രം സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം പി. 

കേരളത്തിൻ്റെ നവോത്ഥാന ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണ് ചാവറയച്ചനുള്ളത്. 1846ൽ മാന്നാനത്ത് സംസ്ക്യത വിദ്യാലയം ആരംഭിച്ച അച്ചൻ വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ  വിവേചനം പാടില്ലെന്ന് തെളിയിച്ച മഹദ് വ്യക്തിത്വമാണ്. പള്ളിയോട് ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത അച്ചൻ്റെ വിദ്യാഭ്യാസ സംഭാവനകൾ ചരിത്രത്തിൻെറ ഭാഗമാണ്.  എസ് സിഇആർടി ഇക്കാര്യം ഗൗരവമായി പരിഗണിച്ച്  പുതിയ പാഠപുസ്തകങ്ങളിൽ അച്ചൻ്റെ ചരിത്രം ഉൾപ്പെടുത്തണമെന്ന്  ജോസ് കെ മാണി ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post