Thu. May 16th, 2024

കോട്ടയത്ത് തിരക്കേറിയ സെൻട്രൽ ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു ; ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു

By admin Aug 16, 2022 #news
Keralanewz.com

ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് സംഭവം

കോട്ടയം തിരുവാതുക്കൽ കണ്ണാലക്കുന്നേൽ പ്രണവം വീട്ടിൽ മഹേഷ് സഞ്ചരിച്ചിരുന്ന ബൈക്കാണ് കെ.കെ.റോഡിൽ വച്ച് യാത്രക്കിടെ തീപിടിച്ചത്.

ബൈക്കിൻ്റെ ബാറ്ററി ഘടിപ്പിച്ചിരുന്ന ഭാഗത്തു നിന്നും പുക ഉയരുന്നതും, മണവും അനുഭവപ്പെട്ടതോടെ മഹേഷ്, സെൻട്രൽ ജംഗഷന് സമീപം റോഡരികിൽ വാഹനം നിർത്തി ഇറങ്ങിയതും തീ പടരുകയായിരുന്നു.

സമീപത്തെ കടയിലെ ജീവനക്കാരും, യാത്രക്കാരും ഉടൻ തന്നെ അതിവേഗം തീ അണയ്ക്കാൻ പരിശ്രമിച്ചതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.

സമീപത്തെ ജ്യൂവലറിയിലെ ജീവനക്കാർ ഫയർ എക്സ്റ്റിൻഗ്യൂഷർ ഉപയോഗിച്ചാണ് തീ പൂർണമായും അണച്ചത്.

പിന്നാലെ പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

Facebook Comments Box

By admin

Related Post