Fri. May 17th, 2024

പ്രൊഫ. ലോപ്പസ് മാത്യു – കേരള കോൺഗ്രസ്‌ (M) ജില്ല പ്രസിഡന്റ്‌

By admin Sep 27, 2022 #news
Keralanewz.com

കേരള കോൺഗ്രസ്‌ (M) കോട്ടയം ജില്ല പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. ലോപ്പസ് മാത്യു, കെ. എസ്സ്. സിയിലൂടെയും യൂത്ത് ഫ്രണ്ടിലൂടെയും പ്രവർത്തിച്ച് കേരളകോൺഗ്രസ് ഭാരവാഹിയായ ആളാണ്‌. കെ. എസ്സ്. സി നിയോജക മണ്ഡലം പ്രസിഡന്റ്‌, യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ്‌, ജില്ല സെക്രട്ടറി, ജില്ല പ്രസിഡന്റ്‌, സംസ്ഥാന ജനറൽ സെക്രട്ടറി, പാർട്ടി ജില്ല സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ഭാരവാഹിത്വത്തിൽ പ്രവർത്തിച്ച് വന്നയാളാണ്. പാലാ സെന്റ്. തോമസ് കോളേജിലും, അരുവിത്തുറ സെന്റ് ജോർജ് കോളേജിലും ഫിസിക്സ്‌ അധ്യാപകനായി ജോലി ചെയ്ത ഇദ്ദേഹം അരുവിത്തുറ കോളേജിൽ ഫിസിക്സ്‌ വിഭാഗം തലവനായിട്ടാണ് സർവീസിൽ നിന്നും വിരമിച്ചത്.

         കോട്ടയം ജില്ല പഞ്ചായത്ത്‌ മെംമ്പർ, എം. ജി യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് മെംമ്പർ, കൊച്ചിൻ യൂണിവേഴ്സിറ്റി സിന്ഡിക്കേറ്റ് മെംമ്പർ, ഹയർ എഡ്യൂക്കേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി മെംമ്പർ, PSC അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച വാഗ്മിയും സംഘാടകനുമായ ഇദ്ദേഹം കേരള കോൺഗ്രസിന്റെ ജില്ലയുടെ അമരത്ത് എത്തുന്നത് LDF നും കേരള കോൺഗ്രസ്‌ (എം) പാർട്ടിക്കും ഒരു വലിയ മുതൽകൂട്ട് തന്നെ.
Facebook Comments Box

By admin

Related Post