Mon. May 6th, 2024

കാനഡയില്‍ സ്റ്റോര്‍ കീപ്പര്‍ വിസ ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍

By admin Oct 3, 2022 #news
Keralanewz.com

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. എറണാകുളം ചിറ്റൂര്‍ പച്ചാളം അമ്ബാട്ട് വീട്ടില്‍ ഹില്‍ഡ സാന്ദ്ര ദുറം (30) നെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കാനഡയില്‍ സ്റ്റോര്‍ കീപ്പര്‍ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനുപ് എന്നയാളില്‍ നിന്ന് രണ്ട് ലക്ഷം രൂപയാണ് ഇവര്‍ പറവൂരില്‍ വച്ച്‌ വാങ്ങിയത്.

എട്ട് ലക്ഷം രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചിരുന്നത്. മൂന്നു മാസത്തിനകം വിസ ശരിയാക്കി നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്.
സമയം കഴിഞ്ഞിട്ടും വിസ നല്‍കാത്തതിനെ തുടര്‍ന്നാണ് യുവാവ് പറവൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍്റ് ചെയ്തു.

Facebook Comments Box

By admin

Related Post