Mon. May 6th, 2024

ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരാണോ ലത്തീന്‍ അതിരൂപതയെന്ന് മന്ത്രി അഹമ്മദ്‌ ദേവര്‍കോവിൽ . അന്യമതസ്ഥരുടെ വീടുകൾ അക്രമിച്ചുവെന്നും മന്ത്രി

By admin Nov 29, 2022
Keralanewz.com

വിഴിഞ്ഞം ആക്രമണത്തില്‍ ലത്തീന്‍ സഭ ജൂഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ ജുഡീഷ്യറിയില്‍ വിശ്വാസമുള്ളവരാണോ ലത്തീന്‍ അതിരൂപതയെന്നായിരുന്നു മന്ത്രി അഹമ്മദ്‌ ദേവര്‍കോവിലിന്റെ ചോദ്യം. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെങ്കില്‍ കോടതി ഉത്തരവ്‌ ലംഘിക്കില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. “വിഴിഞ്ഞത്തെ അക്രമസമരം അംഗീകരിക്കാനാകില്ല. സംസ്‌ഥാനത്തിന്റെ സമഗ്ര വികസനത്തിനു ഗുണകരമാകുന്ന പദ്ധതി നിര്‍ത്തിവയ്‌ക്കില്ല. സമരക്കാരുടെ മറ്റാവശ്യങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കു തയാറാണ്‌. തുറമുഖ പദ്ധതി പ്രദേശത്തെ നിര്‍മാണത്തിനു തടസം നില്‍ക്കില്ലെന്നു രൂപത ഉറപ്പുനല്‍കിയതാണ്‌. ഇപ്പോള്‍ ഓരോ പ്രാവശ്യവും പുതിയ ഡിമാന്‍ഡുകളാണ്‌ സമരസമിതി ഉന്നയിക്കുന്നത്‌. സമരം ക്രിമിനല്‍ സ്വഭാവത്തിലേക്കു മാറിയിട്ടുണ്ട്‌. പോലീസിനെ െൈകെയേറ്റം ചെയ്യുക, പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിക്കുക എന്നിവ അംഗീകരിക്കാന്‍ കഴിയില്ല”-മന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post