Sat. May 18th, 2024

ഷാജൻ സ്കറിയ ഊരാ കുടുക്കിലേക്ക്. വ്യാജ രേഖ ഉണ്ടാക്കിയ കേസിൽ ചോദ്യം ചെയ്യും

By admin Jul 18, 2023
Keralanewz.com

വ്യാജരേഖ ചമച്ച കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയക്ക് തൃക്കാക്കര പൊലീസ് നോട്ടീസ് അയക്കും.

ഡല്‍ഹി സ്വദേശി രാധാകൃഷ്ണൻ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഷാജൻ സ്കറിയ, കാക്കനാട് എൻജിഒ ക്വാര്‍ട്ടേഴ്സ് ഭാഗത്തുള്ള കേരള രജിസ്ട്രാര്‍ ഓഫ് കമ്ബനീസില്‍ വ്യാജരേഖ നല്‍കി ടൈഡിങ് ഡിജിറ്റല്‍ പബ്ലിക്കേഷൻസ് എന്ന സ്ഥാപനം രജിസ്റ്റര്‍ ചെയ്ത് ഇൻകോര്‍പറേഷൻ സര്‍ട്ടിഫിക്കറ്റ് വാങ്ങിയെന്നാണ് പരാതി. ഇതിനായി 2018 ജൂലൈ ആറിലെ ബിഎസ്‌എൻഎല്ലിന്റെ ടെലിഫോണ്‍ ബില്‍ കൃത്രിമമായി ഉണ്ടാക്കിയെന്നും പരാതിയിലുണ്ട്.

Facebook Comments Box

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *