Fri. May 17th, 2024

കെ റെയിൽ:തുടർ നടപടികൾക്ക് കേന്ദ്രം നിർദേശം നൽകി

By admin Jul 26, 2023
Keralanewz.com

കെ റെയിൽ തുടർ നടപടികൾക്ക് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകി. ലോക്സഭയിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് നിർദേശം നൽകിയത്. കേന്ദ്ര റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദീകരണം കെ റെയിൽ നേരത്തെ നൽകിയിരുന്നുവെന്നും എംപിമാരായ കെ മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കെ റെയിലില്‍ നിന്ന് റെയില്‍വേ ബോര്‍ഡ് തേടിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ദക്ഷിണ റെയില്‍വേയ്ക്ക് കേന്ദ്രം കൈമാറിയതായും റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

Facebook Comments Box

By admin

Related Post