മാധ്യമങ്ങള്‍ ഉമ്മന്‍ചാണ്ടിയോട് വിനായകനേക്കാൾ വലിയ ക്രൂരതകള്‍ ചെയ്തിട്ടുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ. സിഡി തപ്പി പോയത് ആരെന്നും ഷൈൻ.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അപമാനിച്ച വിവാദത്തില്‍ പ്രതികരിച്ച് നടൻ ഷൈൻ ടോം ചാക്കോ. വിനായകന്‍ ചെയ്തത് ശരിയാണെന്ന് താൻ പറയുന്നില്ലെന്ന് ഷൈൻ പറഞ്ഞു.
വിനായകന്റേത് 15 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ്. വിനായകന്‍ ആദ്യമായിട്ടല്ല പ്രസ്താവനകള്‍ നടത്തുന്നത്. ഇത്രയും കാലം ഉമ്മന്‍ ചാണ്ടിയെ കുറ്റം പറഞ്ഞത് മാധ്യമ പ്രവര്‍ത്തകരാണ്. ഇത് വെറും 15 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയാണ്. ഉമ്മന്‍ ചാണ്ടി മരിക്കുന്നത് വരെ അദ്ദേഹത്തെ കുറ്റം പറഞ്ഞവരെ അപ്പോള്‍ എന്താണ് ചെയ്യേണ്ടത്? അവര്‍ അദ്ദേഹം മരിച്ചതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. ജീവിച്ചിരിക്കുമ്ബോള്‍ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് അദ്ദേഹത്തിനോട് മാപ്പ് പറഞ്ഞാല്‍ അദ്ദേഹത്തിന് വല്ലതും കിട്ടുമോ? ഉമ്മൻ ചാണ്ടിയുടെ സി ഡി തപ്പി നടന്നതും അത് വിറ്റ് കാശ് ഉണ്ടാക്കിയതും ആരെന്നും ഷൈൻ ചോദിച്ചു