Mon. May 6th, 2024

പങ്കാളിയെ യുവാവ് കുക്കര്‍കൊണ്ട് തലയ്ക്കടിച്ചുകൊന്നു, കൊല്ലപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി .

By admin Aug 27, 2023
Keralanewz.com

ബംഗളൂരു: തിരുവനന്തപുരം സ്വദേശിനി ബംഗളൂരുവില്‍ പങ്കാളിയുടെ തലയ്ക്കടിയേറ്റ് മരിച്ചു. ദേവ എന്ന ഇരുപത്തിനാലുകാരിയാണ് മരിച്ചത്.

ബംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടില്‍ ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ദേവയ്‌ക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. കുക്കര്‍ കൊണ്ടാണ് ഇയാള്‍ തലയ്ക്കടിച്ചത്.

പഠന കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നിച്ച്‌ താമസിച്ച്‌ വരികയായിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയല്‍വാസികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം ആരംഭിച്ചു

Facebook Comments Box

By admin

Related Post