Thu. May 9th, 2024

മുന്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനെതിരെ അച്ചു ഉമ്മന്‍, പൊലീസിലും വനിതാ കമ്മിഷനിലും പരാതി നല്‍കി

By admin Aug 29, 2023 #Achu Omman
Keralanewz.com

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ പൂജപ്പുര പൊലീസില്‍ പരാതി നല്‍കി.

സെക്രട്ടേറയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെയാണ് അച്ചു ഉമ്മൻ പരാതി നല്‍കിയത്. വനിതാകമ്മിഷനിലും തിരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. പ്രചരിക്കപ്പെട്ട ലിങ്കുകളുടെ വിവരങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. അവരുടെ തൊഴിലുമായി ബന്ധപ്പെട്ടും മറ്റും വ്യാജമായ വിവരങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെയും പാര്‍ട്ടി പചാരണ വേദികളിലൂടെയും വ്യാപകമായി അപമാനിക്കാൻ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

Facebook Comments Box

By admin

Related Post