Mon. May 20th, 2024

മലയാളികള്‍ക്ക് സുവര്‍ണാവസരം; പൗരത്വ നിയമങ്ങളില്‍ ഇളവുകൾ പ്രഖ്യാപിക്കാനൊരുങ്ങി ജര്‍മ്മനി

By admin Aug 28, 2023
Keralanewz.com

കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കുടിയേറുന്ന വിദേശ രാജ്യമാണ് ജര്‍മ്മനി

പഠനത്തിനും ജോലിക്കുമായി ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാര്‍ ഇതിനോടകം ജര്‍മ്മനിയിലേക്ക് വിമാനം കയറിയിട്ടുണ്ട്. യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞ ജീവിതച്ചെലവും ഉയര്‍ന്ന തൊഴില്‍ സാധ്യതകളുമാണ് ജര്‍മ്മനിയെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയത്.

പുതിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്ന് ജര്‍മ്മനിയിലേക്ക് പഠനാവശ്യങ്ങള്‍ക്കായി ചേക്കേറുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നേരത്തെ യു.കെയിലേക്കുണ്ടായിരുന്ന വമ്ബിച്ച കുടിയേറ്റമാണ് ഇപ്പോള്‍ ജര്‍മ്മനിയിലേക്ക് വഴിതിരച്ച്‌ വിട്ടിരിക്കുന്നത്. ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കായി എത്തുന്ന വിദ്യാര്‍ഥികള്‍ ആശ്രിതരെ ഒപ്പം കൂട്ടുന്നതിന് യു.കെ വിലക്കേര്‍പ്പെടുത്തിയതും ജര്‍മ്മന്‍ പബ്ലിക് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് ഇംഗ്ലീഷ് മീഡിയം സൗജന്യമായി പഠിക്കാമെന്നതുമാണ് മലയാളികളുടെ ജര്‍മ്മന്‍ കുടിയേറ്റത്തിന് കാരണമായി തീര്‍ന്നത്. കൂടാതെ സാമ്ബത്തിക ലാഭവും പാര്‍ട്ട് ടൈം തൊഴിലവസരങ്ങളും, വിസ നടപടികള്‍ ലഘൂകരിച്ചതും മലയാളികളെ സ്വാധീനിച്ചിട്ടുണ്ട്. കേരളം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളുള്ളത് പഞ്ചാബില്‍ നിന്നാണ്.

ഇപ്പോഴിതാ പഠനത്തിന് പുറമെ തൊഴിലിനായി ജര്‍മ്മനിയിലേക്കെത്തുന്നവരെയും കയ്യോടെ പിടികൂടാനുള്ള പദ്ധതികളുമായി ജര്‍മ്മന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനായി രാജ്യത്തെ പൗരത്വ നിയമങ്ങളിലടക്കം മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ വൈദഗ്ദ്യ തൊഴില്‍ മേഖലകളില്‍ വര്‍ധിച്ചുവരുന്ന തൊഴില്‍ ക്ഷാമം പരിഹരിക്കാനായാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. മലയാളികളുള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് പുതിയ നിയമം പ്രയോജനപ്പെടുമെന്നാണ് കണക്കാക്കുന്നത്.

പുതുക്കിയ നിയമങ്ങള്‍
വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി പൗരത്വ നിയമങ്ങളില്‍ മാറ്റം വരുത്താനാണ് തീരുമാനം. ഇനിമുതല്‍ വിദേശ പൗരന്‍മാര്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ ജര്‍മ്മന്‍ പൗരത്വം ലഭിക്കും. തൊഴിലാളി ക്ഷാമം പരിഹരിക്കാനും സമ്ബദ് വ്യവസ്ഥയെ ത്വരിതപ്പെടുത്താനുമാണ് പുതിയ നീക്കം. പുതുക്കിയ പൗരത്വ നിയമത്തിന് ജര്‍മ്മന്‍ മന്ത്രിസഭ ഇതിനോടകം അനുമതി നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റിലെ മറ്റ് സഭകളും കൂടി അനുകൂല വിധി പറഞ്ഞാല്‍ നിയമം പ്രാപല്യത്തില്‍ വരും.

നിയമം നടപ്പിലായാല്‍ ജര്‍മന്‍ പൗരത്വം ലഭിക്കാനുള്ള കാലാവധി എട്ട് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി കുറയും. ജര്‍മന്‍ ഭാഷയുമായും സംസ്‌കാരവുമായും ഇണങ്ങിചേര്‍ന്നിട്ടുള്ള ആളുകള്‍ക്ക് മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ പൗരത്വം നേടാനുമാകും. അഞ്ച് വര്‍ഷമായി ജര്‍മനിയില്‍ താമസിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ക്ക് ജനനത്തോടെ ജര്‍മന്‍ പൗരത്വം ലഭിക്കും. നേരത്തെ ഇതും എട്ട് വര്‍ഷമായിരുന്നു. രാജ്യത്തിന്റെ സഹായം ഇല്ലാതെ തന്നെ ജീവിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുന്നവര്‍ക്കാണ് പൗരത്വം നല്‍കുക.

കൂട്ടത്തില്‍ ഇരട്ട പൗരത്വം നേടുന്നതിനുള്ള നിയന്ത്രണങ്ങളിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ചില ഒഴിവാക്കലുകളുണ്ടെങ്കിലും നിലവില്‍ നിയമപരമായി യൂറോപ്യന്‍ യൂണിയനിലെയും സ്വിറ്റ്‌സര്‍ലാന്റിലെയും പൗരന്‍മാര്‍ക്കൊഴികെ മറ്റെല്ലാ വിദേശീയര്‍ക്കും ജര്‍മ്മന്‍ പൗരത്വം ലഭിക്കണമെങ്കില്‍ സ്വന്തം രാജ്യത്തെ പൗരത്വം ഉപേക്ഷിക്കണമെന്നായിരുന്നു വ്യവസ്ഥ.

എന്താണ് ജര്‍മ്മനിയുട മനംമാറ്റത്തിന് കാരണം
രാജ്യത്ത് വിദഗ്ധ തൊഴിലുകള്‍ ചെയ്യാന്‍ ആളുകള്‍ ഇല്ലാത്ത അവസ്ഥ വന്നതോടെയാണ് ജര്‍മനി നിയമങ്ങള്‍ ഉദാരമാക്കുന്നത്. ജര്‍മന്‍ ജനസംഖ്യയുടെ 14 ശതമാനത്തിനും, അതായത് 8.44 കോടി ജനങ്ങളില്‍ 1.2 കോടി ആളുകള്‍ക്കും ജര്‍മന്‍ പൗരത്വമില്ലെന്നും അവരില്‍ 53 ലക്ഷം പേരെങ്കിലും കുറഞ്ഞത് ഒരു പതിറ്റാണ്ടെങ്കിലും ജര്‍മനയില്‍ താമസിക്കുന്നുണ്ടെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്റെ ശരാശരിയേക്കാള്‍ വളരെ താഴെയാണ് ജര്‍മനിയിലെ നാച്വറലൈസേഷന്‍ നിരക്ക്. കഴിഞ്ഞ വര്‍ഷം 1,68,500 ആളുകള്‍ക്കാണ് ജര്‍മന്‍ പൗരത്വം നല്‍കിയത്. 2002നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്

Facebook Comments Box

By admin

Related Post