Thu. May 2nd, 2024

അനില്‍ ആന്റണിയെ ദേശീയ വക്താവാക്കി ബി.ജെ.പി; ക്രിസ്ത്യന്‍ പ്രാതിനിധ്യമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കരുനീക്കം.

By admin Aug 29, 2023
Keralanewz.com

ന്യൂഡല്‍ഹി: അനില്‍ കെ ആന്റണിയെ ദേശീയ വക്താവായി നിയമിച്ച്‌ ബി.ജെപി. പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയാണ് ദേശീയ വക്താവായി അനിലിനെ നിയമിച്ചത്

നേരത്തെ അനില്‍ ആന്റണിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഈ സ്ഥാനത്തോടൊപ്പമാണ് പുതിയ ചുമതല. നിയമനം സംബന്ധിച്ച്‌ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ഉത്തരവിറക്കി. ക്രിസ്ത്യന്‍ ഭൂരിപക്ഷമുളള ഛത്തീസ്ഗഢ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ മുഖമായി അനിലിനെ ബി.ജെ.പി അവതരിപ്പിക്കുന്നത്.

നിലവില്‍ ബി.ജെ.പി ദേശീയ സെക്രട്ടറിയാണ് അനില്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനായ അനില്‍ ആന്റണി ഈ വര്‍ഷം ഏപ്രിലിലാണ് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നദ്ദയാണ് നിയമനം നടത്തിയത്. എഐസിസിയുടെയും കെപിസിസിയുടെയും സമൂഹമാധ്യമ വിഭാഗങ്ങളില്‍ പ്രധാന ചുമതല വഹിച്ചുകൊണ്ടിരിക്കെയായിരുന്നു കൂടുമാറ്റം.

പാര്‍ട്ടി അനിലിനെ കൈവിടില്ലെന്നും പുതിയ ചുമതലകള്‍ നല്‍കുമെന്നും ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ തന്നെ നദ്ദ പറഞ്ഞിരുന്നു. ഈ വാഗ്ദാനങ്ങള്‍ ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ ദേശീയ ബിജെപി വക്താവായി നിയമിച്ചു കൊണ്ടുളള പ്രഖ്യാപനം എത്തിയിരിക്കുന്നത്.

പുതിയ ഉത്തരവാദിത്തത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അനില്‍ പ്രതികരിച്ചു. 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനത്തിനായി പ്രവര്‍ത്തിക്കുമെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post