Mon. May 6th, 2024

പ്രതിപക്ഷ നേതൃ സ്ഥാനം ആവശ്യപ്പെടാൻ ഉറച്ചു രമേശ്‌ ചെന്നിത്തല. കേന്ദ്ര നേതൃത്വത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം കാണും. ഐ ഗ്രൂപ്പിന്റെ ഉറച്ച പിന്തുണ.

By admin Aug 30, 2023
Keralanewz.com

കെ കരുണാകരൻ എന്ന ഐ ഗ്രൂപ്പിന്റെ സ്ഥാപക നേതാവിന് ശേഷം 2021 വരെ ഐ ഗ്രൂപ്പ്‌ നേതൃത്വം രമേശ്‌ ചെന്നിത്തലയിൽ ആയിരുന്നു. ചെന്നിത്തലയുടെ കൂടെ പിന്തുണയോടെ ആണ് കെ സുധാകരൻ ഐ ഗ്രൂപ്പിൽ നിന്ന് കെപിസിസി പ്രസിഡന്റ്‌ ആയത്. എന്നാൽ കെസി വേണുഗോപാൽ കേന്ദ്രത്തിൽ കോൺഗ്രസ്സ് നേതൃത്വവുമായി അടുത്ത് നിന്നത് ചെന്നിത്തലക്ക് ഭീഷണി ആയി. ആലപ്പുഴ യിൽ ബാക്കി എല്ലാ യുഡിഫ് നേതാക്കളും എംപി ആയി ജയിച്ചപ്പോൾ കെസി വേണുഗോപാൽ മാത്രം തോറ്റിരുന്നു. ചെന്നിത്തലയുമായുള്ള പ്രശ്നങ്ങൾ ആണ് തോൽവിക്ക് കാരണം എന്ന് മനസിലാക്കിയിട്ടായിരിക്കാം, പിന്നീട് ചെന്നിത്തലയെ ഒതുക്കാൻ കെസി പക്ഷം ശ്കതമായി നിന്നു. ആദ്യം പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നും അദ്ദേഹത്തെ വെട്ടിയ കെസി വേണുഗോപാൽ പക്ഷം, പിന്നീട് എ ഐ സി സി പുന സംഘടനയിലും ചെന്നിത്തലയെ വെറും മെമ്പർ ആക്കി ഒതുക്കി. പകരം ശശി തരൂർ ആ സ്ഥാനത്തു എത്തുകയും ചെയ്തു.

തുടക്കത്തിൽ പ്രതികരിക്കാത്ത ചെന്നിത്തല പക്ഷെ ഇലക്ഷന് ശേഷം നിലപാട് വ്യക്തമാക്കുമെന്നും തനിക്കും ചിലത് പറയാനുണ്ട് എന്നും പ്രതികരിച്ചിരുന്നു.

എന്നാൽ അദ്ദേഹം രഹസ്യമായി ഐ ഗ്രൂപ്പ്‌ ശക്തിപ്പെടുത്തുക ആണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപിന് ശേഷം വി ഡി സതീശനെ മാറ്റി തന്നെ പ്രതിപക്ഷ നേതാവാക്കണം എന്ന് എ ഐ സി സി യോട് ആവശ്യപ്പെട്ടേക്കാം.

കെ മുരളീധരൻ, ഹൈബി ഈഡൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, അടൂർ പ്രകാശ്, ജോസഫ് വാഴക്കൻ, എം ലിജു, റോജി ജോൺ, സനീഷ് കുമാർ തുടങ്ങിയ നേതാക്കൾ എല്ലാം തന്നെ പഴയ ഐ ഗ്രൂപ്പ്‌ പ്രതിനിധകൾ ആണ്. അവരിൽ ഭൂരിപക്ഷം പേരുടെയും പിന്തുണ അദ്ദേഹം ഉറപ്പിച്ചിട്ടുണ്ട്. മാത്രമല്ല വി ഡി സതീശന്റെ പ്രതിപക്ഷ ബഹുമാനം ഇല്ലാത്ത സംസാരം, ആലോചിക്കാതെയുള്ള പത്രസമ്മേളനം , മറ്റു സീനിയർ നേതാക്കൾ ഉള്ളപ്പോൾ പോലും പത്ര സമ്മേളനത്തിൽ മൈക്ക് കൈക്കൽ ആക്കുക തുടങ്ങിയ നടപടികൾ, എം എൽ, എ മാരെ, എംപി മാരെ പരസ്യമായി ശാസിക്കൽ തുടങ്ങിയുള്ള സ്വഭാവങ്ങൾ ചൂണ്ടി കാട്ടി ആണ് ചെന്നിത്തല കളം പിടിക്കുന്നത്.

ഐ ഗ്രൂപ്പിൽ മാത്രം അല്ല സീനിയർ നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം എം ഹസൻ തുടങ്ങിയ നേതാക്കൾക്കും പരാതി ഉണ്ട്. ഇവയെല്ലാം കോർത്തിണക്കി കേന്ദ്ര നേതൃത്വത്തിൽ പരാതി നൽകി വി ഡി സതീശനെ മാറ്റി ചെന്നിത്തല പ്രതിപക്ഷ നേതാവായേക്കും.

Facebook Comments Box

By admin

Related Post