Mon. May 6th, 2024

അദാനിയെ കുറ്റവിമുക്തനാക്കിയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമെന്ന് ഫിനാൻഷ്യല്‍ ടൈംസ്; കൂട്ടുനിന്നത് സെബി

By admin Sep 1, 2023
Keralanewz.com

ഗൗതം അദാനിക്കെതിരെ നേരത്തെ ഡിആര്‍ഐ അന്വേഷണം നടത്തിയിരുന്നതായി ഫിനാൻഷ്യല്‍ ടൈംസ്. ആദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ഇടപെടലുകളെക്കുറിച്ച്‌ 2014ല്‍ അന്വേഷണം നടന്നിരുന്നു എന്നാണ് ഫിനാൻഷ്യല്‍ ടൈംസിൻ്റെ റിപ്പോര്‍ട്ട്.

ഹിൻഡൻബര്‍ഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി ആഗോള സംഘടനയായ ഓര്‍ഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോര്‍ട്ടിംഗ് പ്രോജക്‌ട് (OCCRP) ആണ് അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകള്‍ പുറത്തുവിട്ടത്. മൗറീഷ്യസ് ഫണ്ടുകള്‍ അദാനി ഗ്രൂപ്പിന്റെ പൊതു വ്യാപാര ഓഹരികളിലെ നിക്ഷേപത്തിനായി ഉപയോഗിച്ചുവെന്ന് OCCRP ആരോപിച്ചു. (narendra modi gautam adani)

2014ല്‍ ഡിആര്‍ഐ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി സെബിക്ക് കൈമാറിയിരുന്നു. വിദേശ കമ്ബനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികള്‍ വാങ്ങിയതിന്റെ സൂചനകള്‍ ഡിആര്‍ഐ പങ്കുവച്ചിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ സെബി അന്വേഷണം അവസാനിപ്പിച്ച്‌ അദാനിക്ക് ക്ലീൻ ചിറ്റ് നല്‍കി. ഡിആര്‍ഐ വിധിനിര്‍ണയ അതോറിറ്റിയാണ് (DRI Adjudicating Authority) കേസ് അവസാനിപ്പിച്ച്‌ തീര്‍പ്പുകല്‍പ്പിച്ചത് എന്നും ഫിനാൻഷ്യല്‍ ടൈംസിൻ്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Facebook Comments Box

By admin

Related Post