Tue. May 7th, 2024

Moon: മകന് വേണ്ടി ചന്ദ്രനില്‍ സ്ഥലം വാങ്ങി ബിജെപി നേതാവ്; എങ്ങനെ എന്ന് അറിയണ്ടേ?

By admin Sep 1, 2023
Keralanewz.com

ന്യൂഡല്‍ഹി : മകന് വേണ്ടി ചന്ദ്രനില്‍ സ്ഥലം വാങ്ങി ബിജെപി നേതാവ്. ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള ബിജെപി നേതാവും പ്രോപ്പര്‍ട്ടി ഡീലറുമായ ഓം സാഗര്‍ എന്നയാളാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങിയത്.
:ചന്ദ്രനില്‍ ഒരു പ്രധാന സവിശേഷതയായ ഡ്രീംസ് തടാകത്തിന് സമീപം ഓം സാഗര്‍ ഒരേക്കര്‍ ഭൂമി വാങ്ങിയതായി വാര്‍ത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക് ആസ്ഥാനമായി ബഹിരാകാശത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തുന്ന ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴിയാണ് താൻ ഭൂമി വാങ്ങിയതെന്ന് ഐഎഎൻഎസിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
“എന്റെ മകൻ എനിക്ക് ചന്ദ്രനെപ്പോലെയാണ്. അതിനാല്‍ അവന് ചന്ദ്രൻ്റെ ഒരു കഷ്ണം സമ്മാനമായി നല്‍കാൻ ഞാൻ തീരുമാനിച്ചു,” ഓം സാഗറിനെ ഉദ്ധരിച്ച്‌ ഐഎഎൻഎസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തിൻ്റെ വില എത്രയാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ലൂണ സൊസൈറ്റി ഇന്റര്‍നാഷണലില്‍ താൻ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മകൻ മാതാപിതാക്കളെപ്പോലെ വിജയിക്കണമെന്നും എന്നെങ്കിലും ചന്ദ്രനില്‍ എത്തണമെന്നും ആഗ്രഹിച്ചിരുന്നുവെന്ന് ഓം സാഗറിന്റെ ഭാര്യ രേഖ സാഗര്‍ പറഞ്ഞു.
ചന്ദ്രനില്‍ ഭൂമി വില്‍ക്കുമെന്ന് അവകാശപ്പെടുന്ന ലോകത്തിലെ രണ്ട് കമ്ബനികളില്‍ ഒന്നാണ് ലൂണ സൊസൈറ്റി ഇന്റര്‍നാഷണല്‍. ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാൻഡ്സ് രജിസ്ട്രിയാണ് മറ്റൊരു കമ്ബനി. രണ്ട് കമ്ബനികള്‍ക്കും ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ലോകമെമ്ബാടുമുള്ള ഉപഭോക്താക്കളുണ്ട്.

Facebook Comments Box

By admin

Related Post