Thu. May 2nd, 2024

ഒന്നാം ക്ലാസ്സുകാരിയെ ലഹരി പനീയം നൽകി പീഢിപ്പിച്ചു; അനധ്യാപക ജീവനക്കാരൻ അറസ്റ്റിൽ

By admin Sep 3, 2023 #news
Keralanewz.com

ഓണപരീക്ഷക്കെത്തിയ ഒന്നാം ക്ലാസ്സുകാരിയെ സ്കൂൾ ജീവനക്കാരൻ പീഢിപ്പിച്ചു. സംഭവത്തിൽ ജന്നത്ത് ഹൗസിൽ ടി.കെ. നിഷാബ് (34) എന്നയാളേ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.നഗരത്തിലെ അൺ എയ്ഡഡ് സ്കൂളിൽ അനധ്യാപക ജീവനക്കാരനാണ്.കുട്ടി ഓണപരീക്ഷക്ക് എത്തിയപ്പോൾ ലഹരിപാനിയം നല്കുകയായിരുന്നു. തുടർന്നാണ് പീഡിപ്പിച്ചത്.കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. തലശ്ശേരി പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.തലശ്ശേരിയിലെ ഒരു പബ്ലിക്ക് സ്കൂളിൽ ഒന്നാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഓണ പരീക്ഷാ സമയത്താണ്‌ പീഢനം ഉണ്ടായത്. ഓണപ്പരീക്ഷ സമയത്ത് സ്ഥാപനത്തിലെ ഓഫീസ് ക്ളറിക്കൽ ജോലി ചെയ്തിരുന്ന നിഷാബ് ടി.കെ എന്ന പ്രതി പെൺകുട്ടിക്ക് ലഹരി പാനിയം നല്കി മയക്കിയ ശേഷം പീഢിപ്പിച്ചു എന്നാണ്‌ കുട്ടിയുടെ അമ്മ നല്കിയ പരാതിയിൽ പറയുന്നത്, ഓണപ്പരീക്ഷക്ക് കുട്ടി വന്ന സമയത്ത് ലഹരിപാനീയം കുടിപ്പിച ശേഷം ശാരീരികമായി ഉപദ്രവിച്ചതായി ഉമ്മ സ്കൂളിൽ പരാതി പറഞ്ഞിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞ് പ്രതിയേ പിടിക്കുകയും പഞ്ഞിക്കിടുകയും ചെയ്തിരുന്നു.പരാതിയേ തുടർന്ന് പ്രതിയേ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു

Facebook Comments Box

By admin

Related Post