Thu. May 9th, 2024

പുതുപ്പള്ളിയിൽ മത്സരം കടുപ്പം. കോൺഗ്രസ്സിന് അനായാസ ജയം എന്നതിൽ നിന്ന് നിലവിൽ തോൽവി ഭയക്കുന്നു. കോൺഗ്രസ്സ് നേതാക്കളുടെ ഫോൺ സംഭാഷണം വിനയായി. സഭകളും കോൺഗ്രസിന് എതിരെ തന്നെ.

By admin Sep 4, 2023
Keralanewz.com

സച്ചിൻ ജെയിംസ്, സ്പെഷ്യൽ റിപ്പോർട്ടർ കോട്ടയം.

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കൊട്ടി കലാശം കഴിഞ്ഞു നിശബ്ദ പ്രചാരണത്തിലേക്ക് കടന്നപ്പോൾ മത്സരം കടുത്തയായി മാറി. 20000 വോട്ടിന്റെ ഭൂരിപക്ഷം ആണ് കോൺഗ്രസ്സ് പ്രതീക്ഷിക്കുന്നത് എങ്കിലും തിരിച്ചടി ഉണ്ടാവുമോ എന്ന ഭീതിയിൽ ആണ് കോൺഗ്രസ്സ്. പല വിഷയങ്ങൾ ആണ് മണ്ഡലത്തിൽ ചർച്ച ആയത്. തുടക്കം മുതൽ തന്നെ വികസനം ചർച്ച ആക്കാൻ സിപിഎം സ്ഥാനാർത്തി ജെയ്ക് ശ്രമിച്ചു എങ്കിലും, പൊതു ചർച്ചക്ക് ചാണ്ടി ഉമ്മനെ ക്ഷണിച്ചു എങ്കിൽ പോലും അതിൽ നിന്നും ഒളിച്ചോടുകയാണ് ചാണ്ടി ഉമ്മൻ ചെയ്തത്.

തുടർന്ന് ഉമ്മൻ ചാണ്ടി എന്ന വികാരത്തെ പരമാവധി ഉപയോഗിക്കാൻ കോൺഗ്രസ്സ് നേതാക്കൾ നിർദ്ദേശം നൽകി. മാധ്യമങ്ങളെ കാണുന്നത് പോലും ചാണ്ടി ഉമ്മന് വിലക്ക് ആയിരുന്നു. കാരണം വ്യക്തത ഇല്ലാത്ത വിഷയാവതരണം തന്നെ. വിഷയത്തിൽ പഠനം നടത്താതെ ഉള്ള സംസാരം ചാണ്ടി ഉമ്മന് പാരയായി മാറി.

തുടർച്ചയായി തങ്ങൾ 50000 വോട്ടിനു ജയിക്കും എന്നാണ് വി ഡി സതീശൻ പറഞ്ഞിരുന്നത്. എന്നാൽ അവസാന നിമിഷം ആയപ്പോൾ ഇറങ്ങിയ കോൺഗ്രസ്സ് നേതാക്കളുടെ ഫോൺ സംഭാഷണം ചാണ്ടി ഉമ്മന് തിരിച്ചടിയായി. പുതുപ്പള്ളിക്കാരായ രണ്ട് കോൺഗ്രസ്സ് നേതാക്കൾ തമ്മിൽ സംസാരിക്കുന്ന സംഭാഷണം ആണ് പുറത്തായത്. കോട്ടയം സ്വദേശി ആയ ഒരു മുൻ മന്ത്രിയുടെ അടുപ്പക്കാരുടെയാണ് ഫോൺ സംഭാഷണം. യാക്കോബായ സഭാ അംഗങ്ങൾ ആയ ഇവർ തമ്മിലുള്ള സംഭാഷണം ലീക്ക് ആയത് മുൻ മന്ത്രിയുടെ കൂടി അറിവോടെ ആണ് എന്നതാണ് കോൺഗ്രസ്സ് ക്യാമ്പിൽ ഞെട്ടൽ ഉണ്ടാക്കിയത്. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചത് മുതൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള സംഭവങ്ങൾ അവർ സംസാരിക്കുന്നുണ്ട്. നിബു ജോൺസൻ, ഫിൽസൻ മാത്യൂസ് പോലെയുള്ള നേതാക്കളുടെ പിന്മാറ്റവും അവർ സംഭാഷണത്തിൽ പറയുന്നുണ്ട്.

ഈ ഫോൺ സംഭാഷണത്തെ പറ്റി പോലീസിൽ പരാതി ചെന്നെങ്കിലും അന്വേഷണം എത്തി നിന്നത് ഒരു പ്രമുഖ കോൺഗ്രസ്സ് നേതാവിലാണ്. തുടർന്ന് പരാതി പിൻവലിക്കപ്പെട്ടു എന്നാണ് അറിയുവാൻ സാധിച്ചത്‌. എന്തായാലും പുതുപ്പള്ളി നിയോജക്മണ്ഡലത്തിലെ ഓരോ വോട്ടറിലും ഈ ഫോൺ സംഭാഷണം എത്തി എന്നതാണ് യു ഡീ എഫ്ന് തിരിച്ചടിയായത്.

പിന്നീട് ചർച്ചയായത് ചാണ്ടി ഉമ്മന്റെ സ്വഭാവം ആണ്. ബഹുമാനം ഇല്ലാത്ത രീതിയിൽ ഉള്ള സംസാരം, ശരീര ഭാഷ ഇവയെല്ലാം പൊതുയ് ജനങ്ങൾക്കിടയിൽ ചർച്ചയായി.

യാക്കോബായ സഭക്ക് കടുത്ത എതിർപ്പ് ആണ് നിലവിൽ ഉള്ളത്. 80% യാക്കോബായക്കാരും ചാണ്ടി ഉമ്മന് എതിരെ ആണ് നിലപാട് എടുത്തിരിക്കുന്നത്. കത്തോലിക്കാ സഭ ആവട്ടെ പള്ളികൾ ബാറുകൾ ആക്കിയെന്ന ചാണ്ടി ഉമ്മന്റെ പ്രസംഗത്തിൽ ക്ഷുഭിതർ ആണ്. ചങ്ങനാശ്ശേരി, പാലാ രൂപതകൾ കാണുവാൻ ഉള്ള അവസരം പോലും ചാണ്ടി ഉമ്മന് നിഷേധിച്ചു. പിന്നീട് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ചങ്ങനാശ്ശേരി അരമനയിൽ ചെന്നിട്ടും സഭ സമദൂരം പാലിക്കുക ആണുണ്ടായത്. എങ്കിലും കത്തോലിക്കാ മേഖലയിൽ ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷം ആണ് പ്രതീക്ഷിക്കുന്നത്. അകലകുന്നം, അയർക്കുന്നം, കൂരോപ്പട എല്ലാം തന്നെ കത്തോലിക്കാ മേഘലയാണ്. എന്നാൽ കത്തോലിക്കാ വൈദികർ പോലും ചാണ്ടി ഉമ്മന് അനുകൂല നിലപാടിൽ അല്ല. ബിജെപി സ്ഥാനാർത്ഥി മോശമായതിനാൽ തീവ്ര കമ്മ്യൂണിസ്റ്റ്‌ വിരോധം ഉള്ള വൈദികർക്ക് AAP സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന രഹസ്യ നിർദേശം ഉണ്ടെന്ന് അറിയുവാൻ സാധിച്ചു. AAP സ്ഥാനാർത്ഥിക്ക് ജയ സാധ്യത ഇല്ലയെങ്കിലും, പ്രധിഷേധം സഭയ്ക്കു രേഖപ്പെടുത്തൽ ആണ് ലക്ഷ്യം . ലവ് ജിഹാദ്, നർകോട്ടിക്ക് വിവാദത്തിൽ പാലാ ബിഷപ്പിനെ ഉമ്മൻ ചാണ്ടി അനുകൂലിച്ചില്ല. ഇതിൽ കടുത്ത അമർഷം ആണ് പാലാ രൂപതക്കുള്ളത്. മാത്രമല്ല വി ഡി സതീശൻ, പി ടി തോമസ് തുടങ്ങിയവർ സഭക്കെതിരെ നിലപാട് എടുത്തു.

പന്തകൊസ്തു സഭയും കോൺഗ്രസിന് എതിരെ ആണ് നിലപാട് എടുത്തിരിക്കുന്നത് . മണ്ഡലത്തിൽ 15000 ത്തോളും പന്തകൊസ്തു സഭാ അംഗങ്ങൾ ആണുള്ളത്.

സമുദായിക ഭൂരിപക്ഷം നോക്കിയാൽ പുതുപ്പള്ളിയിൽ ഏറ്റവും കൂടുതൽ ഹിന്ദു സമുദായം ആണ് ഉള്ളത്. അതിൽ തന്നെ ഈഴവ സമുദായ ഭൂരിപക്ഷം ആണുള്ളത്.

എന്നാൽ നായർ സമുദായം സമദൂരം ആണെങ്കിലും സുകുമാരൻ നായർ പിന്തുണ നൽകുന്നത് ചാണ്ടി ഉമ്മനാണ്. ആയതിനാൽ തന്നെ എസ് എൻ ഡി പി പിന്തുണ ഏൽ ഡീ എഫിനാണ്.

വിദേശത്തേക്ക് ഏകദേശം 15000 ത്തിനു അടുത്ത ആളുകൾ ആണ് പുതുപ്പള്ളിയിൽ നിന്നും കുടിയേറി പോയിരിക്കുന്നത്. ഈ വോട്ടുകൾ കൂടുതലും കോൺഗ്രസ്സ് വോട്ടുകൾ ആണെന്നാണ് നിഗമനം.

ജെയ്ക് സി തോമസ് പ്രതീക്ഷ അർപ്പിക്കുന്നത് മണ്ഡലത്തിലെ വികസനം ഇല്ലായ്മ എന്ന പ്രശ്നം ചൂണ്ടി കാണിക്കുമ്പോൾ ഉള്ള ജനങ്ങളുടെ പ്രതികരണത്തിലാണ് .സൗമ്യമായ പെരുമാറ്റവും, ഏതു വിഷയത്തിലും ഉള്ള അഗാധമായ അറിവും ജയിക്കിനെ പൊതു സമൂഹത്തിനു സ്വീകാര്യനാക്കുന്നുണ്ട്.

ബിജെപി വോട്ടുകൾ മണ്ഡലത്തിൽ ഉള്ളത് 18000 ത്തിലധികം ആണ്. കഴിഞ്ഞ. ഇലക്ഷനിൽ ആ വോട്ടുകൾ ലഭിച്ചത് ഉമ്മൻ ചാണ്ടിക്കാണ്. ആ വോട്ടുകളിൽ ആണ് ചാണ്ടി ഉമ്മന്റേയും പ്രതീക്ഷ. നിലവിൽ കോൺഗ്രസ്സ് ക്യാമ്പിലുള്ള പ്രതീക്ഷ 5000 മുതൽ 8000 വരെ ഉള്ള ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ്.

എന്നാൽ ഇടത് ക്യാമ്പ് അട്ടിമറി ആണ് പ്രതീക്ഷിക്കുന്നത് 2000 -4000 ന്റെ ഉള്ളിലുള്ള ഭൂരിപക്ഷം ആണ് സിപിഎം പ്രതീക്ഷിക്കുന്നത്.

ബിജെപി ആവട്ടെ തങ്ങൾ 24000 വോട്ട് പിടിക്കും എന്നാണ് അവകാശപ്പെടുന്നത്.

AAP പ്രതീക്ഷിക്കുന്നത് 12000 വോട്ടുകൾ ആണ്.

Facebook Comments Box

By admin

Related Post