Sat. May 18th, 2024

തീവ്രവാദ ആക്രമണങ്ങളില്‍ വലഞ്ഞ് പാകിസ്താൻ; കഴിഞ്ഞ മാസം മാത്രം കൊല്ലപ്പെട്ടത് 112 പേര്‍

By admin Sep 4, 2023
Keralanewz.com

ഇസ്ലാമാബാദ്: തീവ്രവാദത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുമ്ബോഴും ഭീകരാക്രമണങ്ങളില്‍ വലഞ്ഞ് പാകിസ്താൻ.

നിരവധി പേരാണ് കഴിഞ്ഞമാസങ്ങളില്‍ രാജ്യത്തുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ മാത്രം രാജ്യത്തുടനീളം 99 ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

2014 നവംബറിന് ശേഷം ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ഇതില്‍ 112 പേര്‍ മരിക്കുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ വര്‍ഷം ജൂലൈയെ അപേക്ഷിച്ച്‌ ഓഗസ്റ്റില്‍ 83 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 2023 ലെ ആദ്യ എട്ട് മാസങ്ങളില്‍ രാജ്യം 22 ചാവേര്‍ ആക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

അതില്‍ 227 പേര്‍ കൊല്ലപ്പെടുകയും
അതില്‍ 227 പേര്‍ കൊല്ലപ്പെടുകയും 497 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബലൂചിസ്ഥാനും മുൻ ഫെഡറല്‍ അഡ്മിനിസ്‌റ്റേര്‍ഡ് ട്രൈബല്‍ ഏരിയയും ആഗസ്റ്റില്‍ ഏറ്റവും കൂടുതല്‍ തീവ്രവാദി ആക്രമണം ബാധിച്ച പ്രദേശങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബലൂചിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങളില്‍ 65ശതമാനം വര്‍ധനവുണ്ടായി,

നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത തെഹ്‍രികെ താലിബാൻ പാകിസ്താനും അതിന്റെ വിവിധ ഗ്രൂപ്പുകളുമാണ് ആക്രമണങ്ങള്‍ക്കു പിന്നില്‍. സിന്ധ് പ്രവിശ്യയിലും തീവ്രവാദ ആക്രമണങ്ങളില്‍ വര്‍ധനയുണ്ടായതായി പഠനത്തില്‍ പറയുന്നു.

Facebook Comments Box

By admin

Related Post