Fri. May 3rd, 2024

പാര്‍ലമെന്റ് പ്രത്യേക സെഷന്റെ അജണ്ട ഇതാണ്: ഒടുവില്‍ സസ്‌പെന്‍സ് അവസാനിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

By admin Sep 14, 2023
Keralanewz.com

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍. വലിയ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് കേന്ദ്രം ഇക്കാര്യം പ്രഖ്യാപിച്ചത്.
അതേസമയം പാര്‍ലമെന്റിന്റെ 75 വര്‍ഷത്തെ ചരിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് അഞ്ച് ദിനത്തെ പ്രത്യേക സെഷനിലെ പ്രധാന അജണ്ട. ഇതോടെ ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുന്ന ബില്‍ സഭയില്‍ കൊണ്ടുവരുമെന്ന അഭ്യൂഹത്തിന് വിരാമമിട്ടിരിക്കുകയാണ് കേന്ദ്രം.

നാല് ബില്ലുകള്‍ സഭയില്‍ കൊണ്ടുവരുന്നുമുണ്ട് സര്‍ക്കാര്‍. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമനം സംബന്ധിച്ച്‌ ബില്ലുകളാണ് ഇതിലുള്ളത്. ഇസി നിയമന ബില്‍ നേരത്തെ തന്നെ വിവാദത്തിലായതാണ്. സെപ്റ്റംബര്‍ പതിനെട്ടിന് നടക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ 75 വര്‍ഷത്തെ പാര്‍ലമെന്റ് സംഭാവനങ്ങള്‍, അനുഭവങ്ങള്‍, അതില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുമെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ ബുള്ളറ്റിനില്‍ പറയുന്നു.
ഇസി കമ്മീഷണര്‍ നിയമന കാലാവധി ബില്‍, പോസ്റ്റ് ഓഫീസ് ബില്‍, അഡ്വക്കേറ്റ്‌സ് ബില്‍, പ്രസ് രജിസ്‌ട്രേഷന്‍ ബില്‍, എന്നിവയാണിതില്‍ ഉള്ളത്. അതേസമയം ഭാരതം എന്നാക്കി പേര് മാറ്റുമെന്ന വാദങ്ങള്‍ ശക്തമായിരിക്കുകയാണ്. സെലിബ്രിറ്റികളും മുന്‍ ക്രിക്കറ്റ് താരങ്ങളുമെല്ലാം ഇതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ജി20 യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യക്ക് പകരം ഭാരത് എന്നായിരുന്നു ഉപയോഗിച്ചത്. ഇതും അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു.

അതേസമയം ജി20യിലെ നെയിംബോര്‍ഡ് രാജ്യത്തിന്റെ പേരുമാറ്റുന്നതിന്റെ സൂചനയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സര്‍ക്കാര്‍ പാര്‍ലമെന്റ് സെഷന്റെ അജണ്ട പ്രഖ്യാപിക്കാത്തത് അതുകൊണ്ടാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തിയിരുന്നു. അതോടൊപ്പം തന്നെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ ബില്‍
എന്ന വിഷയത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും ഇതോടൊപ്പം സൂചനയുണ്ട്.

രാജ്യത്താകെ ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അതുപോലെ ഏകീകൃത സിവില്‍ കോഡ്, സ്ത്രീകളുടെ സംവരണം തുടങ്ങിയ വിഷയത്തിലും പ്രത്യേക സമ്മേളനത്തില്‍ ബില്ലുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്രം നേരത്തെ അജണ്ട പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ നേരത്തെ തന്നെ അജണ്ട പ്രഖ്യാപിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര നിലപാട്.

കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ഈ വിഷയത്തില്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. മണിപ്പൂരും, ഗുസ്തി താരങ്ങളുടെ പ്രതിഷേധവും അടക്കം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു
സോണിയയുടെ ആവശ്യം. എന്നാല്‍ ഇതിനെ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അടക്കം വിമര്‍ശിച്ചിരുന്നു. നേരത്തെ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രത്യേക സെഷന്‍ സംഘടിപ്പിച്ചിരുന്നു. 1997 ഓഗസ്റ്റ് 15നായിരുന്നു ഇത്.

Facebook Comments Box

By admin

Related Post