Tue. May 7th, 2024

ചത്ത വവ്വാലിനെ കണ്ടെത്തി; നാട്ടുകാര്‍ ഭീതിയില്‍

By admin Sep 14, 2023
Keralanewz.com

തലശ്ശേരി: ചമ്ബാട് അരയാക്കൂലില്‍ വവ്വാലിനെ ചത്ത നിലയില്‍ കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. അരയാക്കൂല്‍ – പന്ന്യന്നൂര്‍ റോഡിന് സമീപത്താണ് രാവിലെ വവ്വാലിനെ ചത്ത നിലയില്‍ കണ്ടത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പന്ന്യന്നൂരിലെ വെറ്ററിനറി ഡോക്ടര്‍ ദിവ്യ സ്ഥലത്തെത്തി. നിപ ഭീതി നിലനില്‍ക്കുന്നതിനാല്‍ ഡോക്ടര്‍ വിവരം കണ്ണൂരിലേക്ക് കൈമാറി.കണ്ണൂരില്‍ നിന്നും ആര്‍ഡിഡിഎല്‍ സംഘം സ്ഥലത്തെത്തി വവ്വാലിനെ കൊണ്ടുപോയി. മൂടിവയ്ക്കാനുപയോഗിച്ച ഹാര്‍ഡ് ബോര്‍ഡ് പെട്ടിയും, മറ്റ് അവശിഷ്ടങ്ങളും ആഴത്തില്‍ കുഴിയെടുത്ത് മൂടുകയും ചെയ്തു.

അതേസമയം, ഭയക്കാനുള്ള സാഹചര്യമില്ലെന്നും, ഇലക്‌ട്രിക്ക് ലൈനില്‍ നിന്നും ഷോക്കേറ്റാവാം വവ്വാലിന് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നതായും ഡോ.ദിവ്യ പറഞ്ഞു.

Facebook Comments Box

By admin

Related Post