Sun. May 19th, 2024

ഹെറോയിൻ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച യുവതി തൃശൂരിൽ പിടിയിൽ.

By admin Sep 15, 2023
Keralanewz.com

ആസാം നവഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശി 22 കാരിയായ അസ്മര കാതൂൺ ആണ് പിടിയിലായത്. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് 9.66 ഗ്രാം ഹെറോയിനുമായി യുവതിയ എക്സൈസ് അറസ്റ്റ് ചെയ്തത്.

ഉത്തരേന്ത്യൻ തൊഴിലാളികളെ ഉപയോഗിച്ച് സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി വൻതോതിൽ ലഹരി എത്തിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

ഹെറോയിന്‍ കൈമാറുന്നതിനായി പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുമ്പോഴാണ് യുവതി പിടിയിലായത്.

വസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് യുവതി ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.

അറസ്റ്റിലായ യുവതി മയക്കുമരുന്ന് ലോബിയിലെ കണ്ണിയാണെന്ന് എക്‌സൈസ് പറഞ്ഞു

Facebook Comments Box

By admin

Related Post