Sun. May 19th, 2024

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് മോഷ്ടാക്കളുടെ വിഹാരകേന്ദ്രം

By admin Sep 17, 2023
Keralanewz.com

കോട്ടയം: കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് മോഷ്ടാക്കളുടെ വിഹാരകേന്ദ്രമാകുന്നു. രാവുംപകലും യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകുന്നതു പതിവാണ്.
കഴിഞ്ഞദിവസം യാത്രക്കാരന്‍റെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. തമിഴ്‌നാട് സ്വദേശിയുടെ അടുത്തെത്തിയ അപരിചിതന്‍ തന്‍റെ ഫോണ്‍ ഓഫായിപ്പോയെന്നും അത്യാവശ്യമായി ഒരു നമ്ബറില്‍ വിളിക്കാനാണെന്നും പറഞ്ഞു ഫോണ്‍ ചോദിച്ചു. ഫോണ്‍ കൊടുത്തയുടന്‍ അപരിചിതന്‍ സ്ഥലം വിട്ടു. നിമിഷനേരത്തിനുള്ളില്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ആക്കുകയും ചെയ്തു.

മോഷ്ടാവ് ഡയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട നമ്ബറില്‍ വിളിച്ചപ്പോള്‍ അതു ചെങ്ങന്നൂരിലുള്ള തുണിക്കടയായിരുന്നു. ബുധനാഴ്ച രാത്രി സ്റ്റാന്‍ഡിലെ കാത്തിരിപ്പുകേന്ദ്രത്തില്‍നിന്ന് ബാഗ് മോഷണം പോയിരുന്നു. സിസിടിവി പരിശോധനയില്‍ മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ബാഗും പഴ്‌സും മൊബൈല്‍ ഫോണുമാണ് പ്രധാനമായി മോഷണം പോകുന്നത്. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ലാത്തതാണു മോഷണം പെരുകുന്നതിനു കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

Facebook Comments Box

By admin

Related Post