Tue. May 7th, 2024

എ.സി മൊയ്തീനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച്‌ ഇഡി; ഇന്ന് വീണ്ടും ചോദ്യം ചെയ്യും

By admin Sep 19, 2023
Keralanewz.com

തൃശൂര്‍ : മുൻ മന്ത്രി എ.സി മൊയ്തീനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച്‌ ഇഡി. മൊയ്തീനെ പ്രതിക്കൂട്ടിലാക്കുന്നതാണ് മുഖ്യസാക്ഷി കെ.എ ജിജോറിന്റെയും, കൗണ്‍സിലര്‍മാരുടെയും മൊഴികള്‍.
ഈ സാഹചര്യത്തില്‍ മുൻമന്ത്രിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. കഴിഞ്ഞ തിങ്കളാഴ്ച മൊയ്തീനെ 9 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നല്‍കിയത്.

മൊയ്തീന്റെയും, കൂടുംബത്തിന്റെയും സാമ്ബത്തിക ഇടപാടുകള്‍ വ്യക്തമാക്കുന്ന കൂടുതല്‍ രേഖകളുമായി ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം. രണ്ടാം തവണ ചോദ്യം ചെയ്യുന്നതിന് മുമ്ബായി എ.സി മൊയ്തീനെതിരെ കൂടുതല്‍ തെളിവുകള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്. മുഖ്യസാക്ഷി കെ.എ ജിജോറിന്റെയും, തൃശൂര്‍ കോര്‍പറേഷൻ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയുടെയും, വടക്കാഞ്ചേരി മുൻസിപ്പല്‍ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷൻ എന്നിവരുടെ മൊഴികള്‍ എ.സി മൊയ്തീന് എതിരാണ്.
മൊയ്തീനെ ചോദ്യം ചെയ്തു കഴിഞ്ഞ ശേഷവും ഇവരെ നിരവധി തവണ വിളിച്ചു വരുത്തിയിരുന്നു. ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണമായ വായ്പാ തട്ടിപ്പുകള്‍ക്കും, കള്ളപ്പണം വെളുപ്പിക്കലിനും സിപിഎം നേതാക്കളില്‍ പലരും പങ്കാളികളായെന്നാണ് മൊഴികള്‍.

കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരിലും, കൊച്ചിയിലുമായി ഇന്നലെ ഇഡി റെയ്ഡുകള്‍ നടത്തിയിരുന്നു. അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 24 മണിക്കൂര്‍ പിന്നിട്ട റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ഈ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ എ.സി മൊയ്തീൻ വീണ്ടും ഇഡിക്ക് മുന്നിലെത്തുന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത സാമ്ബത്തിക ഇടപാട് രേഖകള്‍ കൂടി മുൻനിര്‍ത്തിയുള്ളതാകും ചോദ്യം ചെയ്യല്‍. ഇതിനൊപ്പം സിപിഎം
സംസ്ഥാന സെക്രട്ടറിയേറ്റംഗവും, മുൻ എംപിയുമായ പികെ ബിജുവിനെയും ഇഡി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.

Facebook Comments Box

By admin

Related Post