Sun. May 19th, 2024

യുവതിയെ തട്ടിക്കൊണ്ടുപോയി മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ശേഷം എയർപിസ്റ്റലിന് വെടിവെച്ചു. പ്രതി പിടിയിൽ .

By admin Sep 20, 2023
Keralanewz.com

കോതമംഗലം : നെല്ലിക്കുഴി ചെറുവട്ടൂരിലാണ് സംഭവം. 27കാരിയായ യുവതിയെ തട്ടിക്കൊണ്ടുവന്നു മുറിയില്‍ പൂട്ടിയിട്ടു ക്രൂരമായി മര്‍ദിക്കുകയും എയര്‍ പിസ്റ്റളിനു വെടിവച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. യുവതിയുടെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റിട്ടുണ്ട്.

പ്രതി മൂവാറ്റുപുഴ രണ്ടാര്‍കര കോട്ടപ്പടിക്കല്‍ ജൗഹര്‍ കരീം (32) പൊലീസ് പിടിയിലായി. പോത്താനിക്കാട് സ്വദേശി വിവാഹമോചിതയായ ഇരുപത്തേഴുകാരിക്കാണു ക്രൂരപീഡനമേറ്റത്. പൊലീസ് പറയുന്നത്: വിവാഹിതനും 4 മക്കളുടെ പിതാവുമായ പ്രതിയും യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. യുവതി ബന്ധത്തില്‍നിന്നു പിന്മാറുന്നതിലെ വൈരാഗ്യത്തില്‍ പ്രതി തട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചത്. പീഡന ശേഷം എയര്‍ പിസ്റ്റളിനു ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെടിവയ്ക്കുക ആയിരുന്നു.

Facebook Comments Box

By admin

Related Post