Wed. May 8th, 2024

കോട്ടയത്ത് ഉരുള്‍പൊട്ടല്‍: വാഗമണ്‍ റൂട്ടില്‍ ഗതാഗതം നിരോധിച്ചു

By admin Sep 21, 2023
Keralanewz.com

കോട്ടയം: ജില്ലയിലെ മലയോര മേഖലയില്‍ മഴ തുടരുന്നതിനിടെ തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തീക്കോയി വില്ലേജിലെ ഇഞ്ചപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. മഴയെത്തുടര്‍ന്ന് മീനച്ചിലാറിന്‍റെ കൈവഴികളില്‍ ശക്തമായ ഒഴുക്കുണ്ട്. ചാത്തപ്പുഴ ഭാഗത്ത് വെള്ളം പൊങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു റബ്ബര്‍ മിഷൻപുര ഒഴുകിപോയി. കൃഷി നാശവുമുണ്ട്.

തീക്കോയി ആറ്റില്‍ ഇനിയും വെള്ളം ഉയരുമെന്നാണ് മുന്നറിയിപ്പ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തീക്കോയി വില്ലേജിലെ വെളിക്കുളം സ്കൂളില്‍ ക്യാമ്ബ് തുറന്നു. വാഗമണ്‍ റോഡില്‍ മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തില്‍ ഈരാറ്റുപേട്ട – വാഗമണ്‍ റൂട്ടില്‍ ഗതാഗതം നിരോധിച്ച്‌ ജില്ല കലക്ടര്‍ ഉത്തരവിറക്കി.

Facebook Comments Box

By admin

Related Post