Sat. May 18th, 2024

ഉത്സവകാലം തുടങ്ങി, തിരുവില്വാമല നിറമാലയ്ക്ക് ആയിരങ്ങളെത്തി

By admin Sep 22, 2023
Keralanewz.com

തിരുവില്വാമല: മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ആഘോഷത്തില്‍ പങ്കെടുക്കാനാവും വില്വാദ്രിനാഥ ദര്‍ശനപുണ്യം നേടുവാനും ഇന്നലെ ആയിരങ്ങളെത്തി.
താമരപ്പൂമാലകളും തോരണങ്ങളും കുലവാഴവിതാനവും കൊണ്ട് അലംകൃതമായ തിരുമുറ്റത്ത് നൂറു കണക്കിന് വാദ്യകലാകാരന്മാരാണ് നാദവിസ്മയം തീര്‍ത്തത്. പ്രഭാത ശീവേലിക്ക് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തില്‍ പഞ്ചാരിമേളവും ഉച്ചശീവേലി എഴുന്നള്ളിപ്പിന് കുനിശ്ശേരി അനിയൻമാരാരുടെ പ്രമാണത്തില്‍ പഞ്ചവാദ്യവും അകമ്ബടിയായി. ഓട്ടൻതുള്ളല്‍, ഭക്തിഗാനസുധ, തായമ്ബക, പഞ്ചമദ്ദളകേളി, എഴുന്നള്ളിപ്പ് എന്നിവയും നടന്നു. വാദ്യാര്‍ച്ചന നടത്തുന്നതിന് പതിവില്‍ കൂടുതല്‍ കലാകാരന്മാരെത്തിയപ്പോള്‍ ഏക്കമൊഴിവാക്കി എഴുന്നള്ളിപ്പിക്കാനായി കൂടുതല്‍ ഗജവീരന്മാരെയാണ് ഉടമകള്‍ ക്ഷേത്ര സന്നിധിയിലെത്തിച്ചത്. ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ഭാരവാഹികളും ഉത്സവം കേമമാക്കാനുള്ള എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിരുന്നു.

Facebook Comments Box

By admin

Related Post