Sun. May 5th, 2024

അരികൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങാൻ സാധ്യത; സഞ്ചാരം കേരളത്തിന്‍റെ എതിര്‍ ദിശയിലേക്ക്.അരികൊമ്പൻ

By admin Sep 22, 2023
Keralanewz.com

ഇടുക്കി: തമിഴ്‌നാട് മാഞ്ചോലയിലെ ജനവാസ കേന്ദ്രത്തില്‍ നിന്ന് അപ്പര്‍കോതയാറിലേക്ക് മടങ്ങിപ്പോയ അരിക്കൊമ്ബന്‍ മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്ന് തമിഴ്‌നാട് വനംവകുപ്പ്
ഈ സാഹച്യത്തില്‍ നിരീക്ഷണവും ജാഗ്രതാ നിര്‍ദ്ദേശവും തുടരുമെന്നും വനംവകുപ്പ് അറിയിച്ചു.

അപ്പര്‍കോതയാര്‍ ഡാം പരിസരത്തെ അരിക്കൊമ്ബന്റെ പുതിയ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയാണ് നിലവില്‍ അരിക്കൊമ്ബനുള്ളത്. 65 കിലോ മീറ്റര്‍ അകലെയുള്ള നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ അരിക്കൊമ്ബന്‍ എത്തില്ലെന്നും കേരള അതിര്‍ത്തിക്ക് എതിര്‍ ദിശയിലാണ് സഞ്ചാരമെന്നും തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കി.

അതേസമയം കേരളത്തിലേക്ക് അരിക്കൊമ്ബന്‍ എത്തില്ലെന്നും മദപ്പാടിലാണെന്നും തമിഴ്‌നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. തൊട്ടടുത്ത് റേഷന്‍ കടയുണ്ടായിട്ടും അരിക്കൊമ്ബന്‍ ആക്രമിച്ചിട്ടില്ല. മദപ്പാടുള്ള അരിക്കൊമ്ബനെ മൃഗ ഡോക്ടര്‍മാര്‍ അടക്കം 40 അംഗം സംഘമാണ് തുടര്‍ച്ചയായി നിരീക്ഷിച്ചത്. ചെങ്കുത്തായ മലനിരകള്‍ താണ്ടി മാഞ്ചോലയ്ക്ക് 65 കിലോമീറ്റര്‍ അകലെയുള്ള നെയ്യാറില്‍ അരിക്കൊമ്ബന്‍ എത്തില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പിന്റെ സ്ഥിരീകരണം

Facebook Comments Box

By admin

Related Post