Sun. May 19th, 2024

കാര്‍ഗോ ഹോളില്‍ പുക; കോഴിക്കോട് നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം കണ്ണൂരില്‍ ഇറക്കി

By admin Sep 27, 2023
Keralanewz.com

കണ്ണൂര്‍: കോഴിക്കോട് നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരില്‍ ഇറക്കി. കാര്‍ഗോ ഹോളില്‍ ഉണ്ടായ പുകയെ തുടര്‍ന്നാണ് വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.
ബുധനാഴ്ച രാവിലെ കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേകളില്‍ പണി നടക്കുന്നത് കൊണ്ടായിരുന്നു കണ്ണൂരില്‍ വിമാനം ഇറക്കിയത് . യാത്രക്കാരെ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Facebook Comments Box

By admin

Related Post