Tue. May 7th, 2024

സി പി എമ്മിനെ വീണ്ടും ട്രോളി കൃഷ്ണകുമാര്‍, പോസ്റ്റ് വൈറല്‍

By admin Sep 29, 2023
Keralanewz.com

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ കുടുംബത്തിനും നിരവധി ആരാധകര്‍ ആണുള്ളത്.
താരകുടുംബം പങ്കുവെക്കുന്ന വിശേഷങ്ങള്‍ എല്ലാം വളരെ പെട്ടന്നു തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. കൃഷ്ണകുമാറിന് പിന്നാലെ മക്കളും അഭിനയത്തിലേക്ക് എത്തിയതോടെ താര കുടുംബം കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താര കുടുംബം പ്രേഷകരുടെ ശ്രദ്ധ വളരെ പെട്ടന്ന് തന്നെ നേടുകയും ചെയ്തു. എന്നാല്‍ നിരവധി ആരാധകര്‍ ഉണ്ടെങ്കിലും കൃഷ്ണകുമാറിന്റെ കുടുംബത്തിന് വിമര്‍ശകരും ഏറെയാണ്.
കൃഷ്ണകുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ ആണ് താരത്തിന് വിമര്‍ശകര്‍ ഉണ്ടായതും. ഇതിന്റെ പേരില്‍ താരത്തിന്റെ മക്കള്‍ക്കെതിരെയും പലപ്പോഴും രാഷ്ട്രീയ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ പലപ്പോഴും കൃഷ്ണകുമാര്‍ പല വിഷയങ്ങളെ ട്രോളിയും തന്റെ നിലപാടുകള്‍ പറയാറുണ്ട്. സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങള്‍ക്ക് എതിരെയും കൃഷ്ണകുമാര്‍ പ്രതികരിക്കാറുണ്ട്. അത്തരത്തില്‍ പ്രതികരിക്കുകയാണ് ഇപ്പോള്‍ സഹകരണ ബാങ്കിന്റെ പ്രശ്നത്തില്‍. കരുവന്നൂര്‍ സഹകരണമാ ബാങ്ക് വിഷയത്തില്‍ കൃഷ്ണകുമാര്‍ പ്രതികരിച്ചിരുന്നു വളരെ മുൻപ് തന്നെ.
ജയിലര്‍ 600 കോടി ക്ലബ്ബില്‍ കയറിയപ്പോള് കരുവന്നൂര്‍ ബാങ്കും 500 കോടി ക്ലബ്ബില്‍ എന്നാണ് അന്ന് കൃഷ്ണകുമാര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ട്രോളുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. കോടീശ്വരൻ ആകാൻ ഓണം ബമ്ബര്‍ അടിക്കണമെന്നില്ല. ഏതെങ്കിലും ഒരു സഹകരണ ബാങ്കിന്റെ തലപ്പത്ത് എത്തിയാല്‍ മതിയെന്നാണ് ഇപ്പോള്‍ ഈ വിഷയതില്‍ വീണ്ടും ട്രോളുമായി കൃഷ്ണകുമാര്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ ഇത്തരത്തില്‍ ഉള്ള ട്രോളുകള്‍ വലിയ രീതിയില്‍ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. കൃഷ്ണകുമാറിനെ വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്താറുള്ളത്.

Facebook Comments Box

By admin

Related Post