Wed. May 8th, 2024

കരുവന്നൂര്‍: സഹകരണ പുനരുദ്ധാരണ നിധി വിനിയോഗിക്കുന്നതിനു തടസ്സമില്ലെന്നു മന്ത്രി വി എന്‍ വാസവന്‍

By admin Sep 30, 2023
Keralanewz.com

തൃശൂര്‍ | കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കുന്നതിനു സഹകരണ പുനരുദ്ധാരണ നിധി വിനിയോഗിക്കുന്നതിനു തടസ്സമില്ലെന്നു സഹകരണ മന്ത്രി വിഎന്‍ വാസവന്‍.
ആര്‍ ബി ഐയുടെ നിയന്ത്രണമില്ലാത്തതിനാല്‍ സഹകരണ പുനരുദ്ധാരണ നിധിയില്‍ നിന്ന് അടുത്ത ആഴ്ചയോടു കൂടി ഒരു പാക്കേജ് കൂടി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂരിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പ്രകാരം ഏതാണ്ട് 73 കോടിയിലധികം രൂപ നിക്ഷേപകര്‍ക്കു തിരിച്ചു കൊടുത്തു. 110 കോടി രൂപയോളം പുനക്രമീകരിച്ചിട്ടുണ്ട്. പലിശ കൊടുത്തും നിക്ഷേപത്തിന്റെ ഒരു ഭാഗം കൊടുത്തുമാണ് പുനക്രമീകരിച്ചത്. ഏതാണ്ട് 36 കോടി രൂപയോളം അവിടെ തിരിച്ചുവരവുണ്ടായിരുന്നു. അതിനെ സഹായിക്കാന്‍ വേണ്ടി വിവിധ സംഘങ്ങളില്‍ നിന്നുള്ള നിക്ഷേപവും ഒപ്പം ക്ഷേമബോര്‍ഡില്‍ നിന്നുള്ള പണവും കൊടുത്തിരുന്നു.

പാക്കേജില്‍ ഇനിയും ചില സംഘങ്ങള്‍ക്ക് കൂടി പണം കൊടുക്കാനുണ്ട്. അത് കൊടുക്കും.’ വി എന്‍ വാസവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.അറ്‌ലൃശേലൊലിേ

Facebook Comments Box

By admin

Related Post