Wed. May 8th, 2024

ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: എം.എം. മണി

By admin Sep 30, 2023
Keralanewz.com

നെടുങ്കണ്ടം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഭീഷണിയും അസഭ്യവര്‍ഷവുമായി എം.എം.മണി എം.എല്‍ എ. ഡ്രൈവേഴ്‌സ് യൂണിയന്റെ ആര്‍.ടി.ഒ ഓഫീസ് മാര്‍ച്ചില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് വിവാദ പരാമര്‍ശം.
സര്‍ക്കാരും പിണറായി വിജയനും പറഞ്ഞിട്ടാണ് പിഴയീടാക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇങ്ങനെ പറയുന്ന ഉദ്യോഗസ്ഥരുടെ നാക്ക് ചവിട്ടിക്കൂട്ടും. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ രാഷ്ട്രീയം എടുത്താല്‍ ഞങ്ങളും രാഷ്ട്രീയം എടുക്കും. ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കില്‍ കൈകാര്യം ചെയ്യും.

അധികാരം ഉപയോഗിച്ച്‌ കേസെടുത്താല്‍ കോടതിയില്‍ വരുമ്ബോള്‍ കണ്ട സാക്ഷി പോലും ഉണ്ടാവില്ല. അവനെയൊക്കെ മാറ്റിയെന്നാ കേള്‍ക്കുന്നെ. മാറ്റിയില്ലെങ്കില്‍ അവനെ ഞങ്ങള്‍ മാറ്റും. ഞങ്ങള്‍ മാറ്റുന്നത് അങ്ങനെ മാറ്റലായിരിക്കില്ല. അത് പൊലീസായാലും റവന്യൂ ഉദ്യോഗസ്ഥരായാലും, ആര്‍.ടി.ഒയോ കളക്ടറോ ആയാലും ശരി. ഇത്തരം ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്താല്‍ ഞാനും എന്റെ പാര്‍ട്ടിയും കൂടെ കാണും”- എം.എം. മണി പറഞ്ഞു

Facebook Comments Box

By admin

Related Post