Wed. May 8th, 2024

കേരള കോൺഗ്രസ് എം നേതൃത്വത്തിൽ പാലാ റബർ മാർക്കറ്റിംഗ് സൊസൈറ്റി പിടിച്ചെടുത്തു

By admin Sep 30, 2023 #news
Keralanewz.com

പാലാ ; സഹകരണ മേഖല തകർക്കാനുള്ള ബിജെപി യുടേയും,യുഡിഎഫ് ൻ്റേയുംകുത്സിത ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിജയമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റും,എൽഡിഎഫ് കൺവീനറുമായ പ്രൊഫ ലോപ്പസ് മാത്യു പറഞ്ഞു. കരുവന്നൂർ ബാങ്കിൻ്റെ പേര് പറഞ്ഞ് കേരളത്തിലെ സഹകരണ മേഖല തകരാൻ പൊതുജനങ്ങൾ സമ്മതിക്കുകയില്ല എന്നതിൻ്റെ തെളിവാണ് ഈ തെരഞ്ഞെടുപ്പ് വിജയം. പാലായിൽ ഇന്ന് നടന്ന മീനച്ചിൽ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റി തെരഞ്ഞെടുപ്പിലും ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് എം നേതൃത്വത്തിലുള്ള പാനൽ വിജയിച്ചിരിക്കുകയാണ്

യു ഡി എഫ് നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെ തകർച്ച മറച്ചു വച്ചു കൊണ്ട് രാഷ്ട്രീയ മായി ഇടതു മുന്നണിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടികൂടിയാണ് രണ്ട് തെരഞ്ഞെടുപ്പ് വിജയങ്ങളും കാണിക്കുന്നത്.കേരളത്തിലെ ജനങ്ങളുടെ ജീവനാഡിയായ സഹകരണ മേഖലയെ നിലനിർത്താൻ കേരള കോൺഗ്രസ് എമ്മും, ഇടതുപക്ഷ മുന്നണിയും പ്രതിജ്ഞാബന്ധമാണ്.

Facebook Comments Box

By admin

Related Post