Thu. May 9th, 2024

അറക്കുളം കാഞ്ഞാർ ടൂറിസം പദ്ധതി ഉടൻ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ

By admin Sep 30, 2023
Keralanewz.com


അറക്കുളം – കാഞ്ഞാർ പ്രദേശങ്ങൾ ഉൾപ്പെടുത്തി ടൂറിസം വികസനത്തിന് പദ്ധതി തയ്യാറാക്കി വരുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റൻ പറഞ്ഞു.
ജില്ലയിൽ 2757 കോടിയുടെയും, ഇടുക്കി മണ്ഡലത്തിൽ 715 കോടിയുടെയും, അറക്കുളത്ത് 96 കോടിയുടെയും ,കുടയത്തൂർ 44 കോടിയുടെയും കുടിവെള്ള പദ്ധതിക്കാണ് അനുമതി നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറക്കുളം പഞ്ചായത്തിലെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ടാപ്പ് വഴി കുടിവെള്ളമെത്തിക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ 96 കോടി24 ലക്ഷം രൂപ മുടക്കി കേന്ദ്ര കേരള സർക്കാരുകളും പഞ്ചായത്തും പൊതു ജനപങ്കാളിത്വത്തോടെ നടത്തുന്ന പദ്ധതിയിൽ 5462 കണക്ഷൻ നൽകുന്ന പദ്ധതിയുടെ നിർമ്മാണ ഉത്ഘാടനം , മൂലമറ്റത്ത് വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു മന്ത്രി .

പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ‘വിനോദ് അദ്ധ്യക്ഷത വഹിച്ചു.എം.പി. ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.
വാട്ടർ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയർ പി.കെ സലിം, കേരള വാട്ടർ അതോററ്റി ബോർഡ്‌ അംഗം ഷാജി പാമ്പൂരി , പഞ്ചായത്തംഗങ്ങളായ കെ.എൽ ജോസഫ്.സുബി ജോമോൻ ,ഗീത തുളസിധരൻ,ടോമി വാളികുളം.സിനി തോമസ് ,ഉഷ ഗോപിനാഥ്, ‘ഓമന ജോൺസൺ ,പി.എ.വേലുക്കുട്ടൻ.സുശീല ,ഷിബു , ബ്ലോക്ക് മെമ്പർ സ്നേഹൻ രവി പഞ്ചായത്ത് മെമ്പർമാർ .സെക്രട്ടറി എം.എ. സുബൈർ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ തുടങ്ങിയവർ പ്രസംഗിച്ചു..
പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കൽ, ജലശുദ്ധീകരണശാലയുടെ നിർമ്മാണം ,ജലസംഭരണിയു ടെ നിർമ്മാണം ,പൈപ്പ് ലൈനുകൾ സ്ഥാപിക്കുക എന്നിവയാണു് ഈ പദ്ധതി.
ഒന്ന് കാഞ്ഞാർ നദിയിൽ നിന്നും ഒന്ന് കുളമാവ് തടാകത്തിൽ നിന്നും വെള്ളം ശേഖരിച്ച് വെള്ളം ശുദ്ധീകരിച്ച് എല്ലാ കുടുബങ്ങളിലും എത്തിക്കുന്ന ഈ പദ്ധതി രണ്ട് സോണുകളായി ആണ് നടപ്പാക്കുന്നത് .

Facebook Comments Box

By admin

Related Post