Tue. May 7th, 2024

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നാല് വാഹനപൊളിക്കല്‍ കേന്ദ്രങ്ങള്‍

By admin Oct 14, 2023
Keralanewz.com

കോട്ടയം: സംസ്ഥാനത്ത് സ്വകാര്യപങ്കാളിത്തത്തോടെ കെ.എസ്.ആര്‍.ടി.സി നാല് വാഹനപൊളിക്കല്‍ കേന്ദ്രങ്ങള്‍ തുറക്കും.
ഇതിനായി കെ-റെയില്‍ െടൻഡര്‍ ക്ഷണിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാൻ താല്‍പര്യമുള്ളവരെ ക്ഷണിച്ചാണ് ടെൻഡര്‍. ന്നാനി, എടപ്പാള്‍, പാറശാല, ചിറ്റൂര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. പൊന്നാനിക്കായുള്ള ടെൻഡര്‍ കഴിഞ്ഞദിവസമാണ് കെ.എസ്.ആര്‍.ടി.സിയുടെ കണ്‍സല്‍ട്ടൻസി ചുമതല ഏറ്റെടുത്തിരിക്കുന്ന കെ.റെയില്‍ ക്ഷണിച്ചത്. ഇതിന് ഇ-ടെൻഡര്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഈ മാസം 30നാണ്. എടപ്പാള്‍, പാറശാല, ചിറ്റൂര്‍ എന്നീ കേന്ദ്രങ്ങള്‍ക്കായി 25ന് മുമ്ബ് താല്‍പര്യപത്രം നല്‍കണം.

കെ.റെയിലിനാണ് ടെൻഡര്‍ നടപടികളുെട പൂര്‍ണചുമതല. കെ.എസ്.ആര്‍.ടി.സിയാകും അന്തിമമായി സ്വകാര്യ പങ്കാളിയെ തെരഞ്ഞെടുക്കുക. കേന്ദ്രത്തിന്‍റെ രൂപരേഖ, ഇതിന്‍റെ നിര്‍മാണം, നടത്തിപ്പ്, അറ്റകുറ്റപ്പണികള്‍ എന്നിവയുടെ ചുമതല സ്വകാര്യ കമ്ബനിക്കാവും. സ്ഥലം കെ.എസ്.ആര്‍.ടി.സി വിട്ടുനല്‍കും. സംസ്ഥാനത്ത് വാഹനം പൊളിക്കല്‍ കേന്ദ്രം നിര്‍മിക്കാനുള്ള അവകാശം കെ.എസ്.ആര്‍.ടി.സിക്കാണ്. സ്വകാര്യപങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുറക്കാൻ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പഴയ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമിട്ട് 2021 ആഗസ്റ്റിലാണ് കേന്ദ്രം വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ചത്. പഴയവാഹനങ്ങള്‍ പൊളിക്കുന്നവര്‍ക്ക് പുതിയ വാഹനം വാങ്ങുമ്ബോള്‍ രജിസ്ട്രേഷനിലും നികുതിയിലും ഇളവും ലഭിക്കും. വാഹനങ്ങളുടെ ക്ഷമത പരിശോധനയില്‍ പരാജയപ്പെടുന്നവയാകും പൊളിക്കുക. പൊളിക്കുന്ന വാഹനഘടകങ്ങള്‍ ഉരുക്കുനിര്‍മാണകമ്ബനികള്‍ക്ക് നല്‍കും. കലക്ഷൻ സെന്‍ററുകളിലൂടെയാകും വാഹനം സ്വീകരിക്കുക. ഇതിന്‍റെ പണവും ഉടൻ കൈമാറും. തുടര്‍ന്ന് വണ്ടിയും രേഖകളും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ പരിശോധിക്കും. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പിന്‍റെ അനുമതി തേടിയശേഷം പൊളിക്കും. ഉടമക്ക് വണ്ടി സ്ക്രാപ് ചെയ്തതായുള്ള രേഖയും നല്‍കും.

സംസ്ഥാനത്ത് 22 ലക്ഷത്തോളം പഴയവാഹനങ്ങള്‍ പൊളിക്കേണ്ടിവരുമെന്നാണ് നിഗമനം. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ 884ഉം കെ.എസ്.ആര്‍.ടി.സി.യുടെ 1622 വാഹനങ്ങളും ഉള്‍പ്പെടുമെന്നാണ് ധനവകുപ്പിന്‍റെ കണക്ക്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി.യുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പഴയ ബസുകള്‍ പൊളിക്കുന്നതിനേക്കാള്‍ ലാഭകരം ഷോപ്പുകളാക്കി മാറ്റുന്നതാണെന്ന് കെ.എസ്.ആര്‍.ടി.സിയുടെ വിലയിരുത്തല്‍.

Facebook Comments Box

By admin

Related Post