Sat. May 18th, 2024

പി.ജെ ജോസഫ് എം എൽ എ യെ കുറിച്ച് എം എം മണി പറഞ്ഞത് വസ്തുതാപരം. കേരള യൂത്ത് ഫ്രണ്ട് (എം)

By admin Oct 20, 2023
Keralanewz.com

തൊടുപുഴ: തൊടുപുഴയുടെ എംഎൽഎ പിജെ ജോസഫ് കഴിഞ്ഞ ഏഴു വർഷത്തിലധികമായി പുലർത്തുന്ന മണ്ഡലത്തോടുള്ള അവഗണനയും വികസനത്തിന് നിസ്സംഗത പുലർത്തുന്നതും സംബന്ധിച്ച് മുൻമന്ത്രി എംഎം മണി പറഞ്ഞ നിലപാട് വസ്തുതാപരമായി നൂറ് ശമാനവും നീതിപുലർത്തുന്ന പ്രസ്താവനയായി മാത്രമേ കാണുവാൻ കഴിയുവെന്ന് കേരള യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. സ്പൈസസ് പാർക്ക് ഉദ്ഘാടനത്തിലും ഇതിനു മുൻപേ നടന്ന പല സർക്കാർ പരിപാടികളിലും നിർബന്ധമായും പങ്കെടുക്കേണ്ട സ്ഥലം എംഎൽഎ തനിക്ക് ഉദ്ഘാടനവും അധ്യക്ഷ സ്ഥാനവും കിട്ടിയാൽ മാത്രമേ പൊതുപരിപാടികൾക്ക് പങ്കെടുക്കുയെന്ന് ശാഠ്യം പിടിക്കുന്നത് അദ്ദേഹത്തിൻറെ ഈഗോ മൂലമാണ് എന്നുള്ളതാണ് യാഥാർത്ഥ്യം. ഇടുക്കിയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്ന ഭൂപതിവ് നിയമ ഭേദഗതി ബില്ല് അവതരിപ്പിച്ച വേളയിൽ സഭയിൽ പങ്കെടുക്കാതെ രാവിലെ സിറ്റിംഗ് ഫീസും വാങ്ങി തൊടുപുഴയ്ക്ക് തിരിച്ചത് ഒരുതരത്തിലും ന്യായീകരിക്കാവുന്ന ഒന്നല്ല. സഭയ്ക്ക് വെളിയിൽ തന്റെ അനുയായികളോട് ബില്ല് കത്തിക്കുവാൻ നിർദ്ദേശിച്ച ജോസഫ് ബില്ലിന്റെ വോട്ടെടുപ്പ് വേളയിൽ പിന്തുണച്ചത് എന്തിനു വേണ്ടിയാണെന്ന് വ്യക്തമാക്കണം. ഹൈറേഞ്ചിലെ ഏതു പ്രദേശത്തും ഉയർന്ന നിലവാരമുള്ള പിഡബ്ല്യുഡി, ഗ്രാമീണ റോഡുകൾ ഇന്ന് യാഥാർത്ഥ്യമാണ്. ഒരു കാലഘട്ടത്തിൽ ഇടുക്കിയിൽ ഏറ്റവും വികസിച്ച മണ്ഡലം തൊടുപുഴയായിരുന്നുവെങ്കിൽ. കഴിഞ്ഞ ഏഴ് വർഷക്കാലം കൊണ്ട് തൊടുപുഴ ബഹുദൂരം പിന്നോട്ട് പോയിരിക്കുകയാണ്. തൊടുപുഴയ്ക്ക് വേണ്ടി നിയമ സഭയിൽ ശബ്ദം ഉയർത്തുവാൻ ജനങ്ങൾ തെരഞ്ഞെടുത്തയച്ച സ്ഥലം എംഎൽഎ നിയമസഭാ സമ്മേളനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ല. പൊതുപരിപാടികളിൽ ആരോഗ്യ പ്രശ്നം പറഞ്ഞ് വിട്ടുനിൽക്കുന്ന പി ജെ ജോസഫ് സ്വകാര്യപരിപാടികളിൽ നിറസാന്നിധ്യമാകുന്നത് വിരോധാഭാസമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ തൊടുപുഴയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പോലും പാലിക്കുവാൻ അദ്ദേഹം തയ്യാറായില്ല. എന്ന് മാത്രമല്ല സർക്കാരിൽ ഇതിനായി സമ്മർദ്ദം ചെലുത്തുവാൻ ചെറുവിരൽ അനക്കുന്നില്ല എന്നുള്ളതും പ്രതിഷേധാർഹമാണെന്ന് യൂത്ത് ഫ്രണ്ട് എം കുറ്റപ്പെടുത്തി. ഇൻഡോർ സ്റ്റേഡിയം, ഫ്ലൈ ഓവർ, മിനി സിവിൽ സ്റ്റേഷൻ അനക്സ്, കാഞ്ഞിരമറ്റം ഭാഗത്ത്പുതിയ ബൈപ്പാസ്, പുഴയോര വാക്ക് വേ, കാഞ്ഞിരമറ്റം പാലത്തിന് അപ്പ്രോച്ച് റോഡ് നിർമ്മാണം, വെള്ളിയാമറ്റം ആലക്കോട് കാരിക്കോട് വണ്ണപ്പുറം വഴി ചേലച്ചുവട് ഹൈവേ, തുടങ്ങി ഒട്ടനവധി പ്രഖ്യാപനങ്ങൾ നടത്തിയ ജോസഫ് ഇതിലൊന്നു പോലും നിയമസഭയിൽ ആവശ്യപ്പെടുകയോ സർക്കാരിൽ നിന്നും വാങ്ങി എടുക്കുകയോ ചെയ്തില്ല. മറ്റു പ്രതിപക്ഷ എംഎൽഎമാരുടെ മണ്ഡലങ്ങൾ വികസനത്തിൽ ഏറെ മുന്നോട്ടു പോയപ്പോൾ തൊടുപുഴ ചിത്രത്തിൽ എങ്ങും ഉണ്ടായിരുന്നില്ല. വികസന കാര്യങ്ങളിൽ രാഷ്ട്രീയ ദുർവാശി ഉപേക്ഷിച്ച് മണ്ഡലത്തിൽ ശ്രദ്ധിക്കുവാൻ ജോസഫ് തയ്യാറാകണം. അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരും. ഉടുമ്പൻ ചോല നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് കൊണ്ടുവരുവാൻ മണിയാശാന് കഴിഞ്ഞു. തൊടുപുഴയിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട വികസനം ഇടുക്കി ജില്ലയിലെ മറ്റു നിയോജകമണ്ഡലങ്ങളെ അപേക്ഷിച്ച് കടലാസ് പുലിയായി മാറിയിരിക്കുകയാണ്. മണി ആശാനെ അധിക്ഷേപിക്കുന്ന ജോസഫ് വിഭാഗക്കാർ വികസനം എന്തെന്ന് മനസ്സിലാക്കുവാൻ തൊടുപുഴ നിന്നും ഹൈറേഞ്ചിലേക്ക് പഠനയാത്ര നടത്തുന്നത് നന്നായിരിക്കും എന്നും യൂത്ത് ഫ്രണ്ട് എം അഭിപ്രായപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് റോയിസൺ കുഴിഞ്ഞാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ. യൂത്ത് ഫ്രണ്ട് എം നേതാക്കളായ. ജോമി കുന്നപ്പള്ളി, ജെഫിൻ കൊടുവേലി, അനു ആൻറണി, നൗഷാദ് മുക്കിൽ, ഡെൻസിൽ വെട്ടികുഴിച്ചാലിൽ, ആൻ്റോ ഓലിക്കരോട്ട് , ഡിൽസൺ കല്ലോലിക്കൽ അഡ്വ.കെവിൻ ജോർജ് അറക്കൽ,സിജോ തറപ്പിൽ, ബിജു ഇല്ലിക്കൽ, ജിംറ്റി തൈമറ്റം, ജോൺസ് ബെന്നി പാമ്പക്കൽ, ബിജോ മാറിക, അലൻ അലോഷ്യസ് തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box

By admin

Related Post