Sun. May 19th, 2024

സെക്‌സ് വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി; പോലീസ് ചമഞ്ഞ് ഫോണ്‍ വിളി; തട്ടിയെടുത്തത് ലക്ഷങ്ങള്‍ ; പ്രതി പിടിയില്‍

By admin Oct 27, 2023
Hands holding smartphone in the dark.
Keralanewz.com

ദില്ലി: സെക്‌സ് വീഡിയോ പുറത്തുവിടുമെന്ന് നിരവധി പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന റാക്കറ്റിലെ സൂത്രധാരന്‍ പിടിയില്‍.

ഇയാള്‍ തന്റെ ഇരകളെ വിളിക്കുക പോലീസെന്ന് പരിചയപ്പെടുത്തിയാണ്. പണം തന്നില്ലെങ്കില്‍ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തും.
ഹരിയാനയിലെ മേവാത്തില്‍ 36 കാരനായ മഹേന്ദ്ര സിംഗ് എന്നയാളാണ് പിടിയിലായത്. ഇയാളും സംഘവും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തി വരുകയായിരുന്നു.

തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുന്നുവെന്ന് ദില്ലി സ്വദേശി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മഹേന്ദ്ര സിംഗ് പൊലീസ് നിരീക്ഷണത്തിലായത്. മഹേന്ദ്ര സിംഗിന്റെ സംഘത്തിലുള്ള സ്ത്രീ പുരുഷന്മാരുമായി പരിചയം സ്ഥാപിക്കും. എന്നിട്ട് വീഡിയോ കോളുകളിലൂടെ അവരുടെ നഗ്‌ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യും. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു പതിവ്. ദില്ലി സ്വദേശിയായ പരാതിക്കാരനെ മഹേന്ദ്ര സിങ് വിളിച്ചത് എസിപി രാം പാണ്ഡെ എന്ന് പരിചയപ്പെടുത്തിയാണ്. സെക്‌സ വീഡിയോ ഡിലിറ്റ് ചെയ്യണമെങ്കില്‍ പണം നല്‍കണമെന്നതായിരുന്നു ഇയാള്‍ ആവശ്യപ്പെടുന്നത്. 9 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത് ആ പണം നല്‍കുകയും ചെയ്തു. എന്നാല്‍ കേസ് എടുക്കാതെയിരിക്കണമെങ്കില്‍ 15 ലക്ഷം രീപ കൂടി വേണമെന്ന് പിന്നീട് വിളിച്ച്‌ ആവശ്യപ്പെടുകയായിരുന്നു.
പണം നല്‍കിയില്ലെങ്കില്‍ കുടുംബത്തെ ഉള്‍പ്പെടെ ജയിലില്‍ അടക്കുമെന്നായിരുന്നു ഭീഷണി

ഭയന്നുപോയ ദില്ലി സ്വദേശി ആരോടും ഇക്കാര്യം പറഞ്ഞില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ തന്റെ സുഹൃത്തിനോട് നടന്നത് തുറന്നു പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുന്നതാണ് നല്ലതെന്ന് സുഹൃത്ത് പറഞ്ഞു. പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി. മേവാത്തില്‍ നിന്നാണ് മഹേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് സൈ്വപ്പ് മെഷീന്‍, പെന്‍ഡ്രൈവ്, 16 ജിബി മെമ്മറി കാര്‍ഡ്, ഐഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

നിരവധി ആളുകളെ പ്രതി ഇത്തരത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. എസിപി രാം പാണ്ഡെ എന്നോ യൂട്യൂബര്‍ എന്നോ പരിചയപ്പെടുത്തിയാണ് വിളിക്കുക. പണം തന്നില്ലെങ്കില്‍ സെക്‌സ് വീഡിയോ പുറത്തുവിടുമെന്നോ കേസെടുക്കുമെന്നോ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ എല്ലാവരില്‍ നിന്നും പണം തട്ടിയത്.

Facebook Comments Box

By admin

Related Post