Mon. May 6th, 2024

ഇന്ത്യയുടെ മൂന്‍ നാവികരുടെ വധശിക്ഷ ; മേല്‍ക്കോടതിയില്‍ അപ്പീലിന് പോകും ; നയതന്ത്ര ഇടപെടലും ആലോചനയില്‍

By admin Oct 27, 2023
Keralanewz.com

ഇന്ത്യന്‍ നാവികസേനയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഖത്തറില്‍ വധശിക്ഷ ലഭിച്ച സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ ആലോചിച്ച്‌ ഇന്ത്യ.

വധശിക്ഷ കാത്ത് കഴിയുന്നവരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഖത്തര്‍ അധികൃതരില്‍ നിന്നും അവസരം തേടിയിട്ടുണ്ട്. പ്രധാനമന്ത്രി വഴിയുള്ള ഇടപെടലും മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കുന്നതും ഉള്‍പ്പെടെയുള്ള ഇരുവഴികളിലൂടെയുമുള്ള നീക്കമാണ് ഉദ്ദേശിക്കുന്നത്.

ഏഴുലക്ഷത്തിലധികം ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്ന ഖത്തറുമായി നല്ല നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലും ഖത്തര്‍ അമീറുമായുള്ള ചര്‍ച്ചകളും ഉണ്ടായേക്കും. ഇതിനൊപ്പം തന്നെ ജയിലില്‍ കഴിയുന്ന മുന്‍ നാവികര്‍ക്കുള്ള നിയമപരമായ ഇടപെടലിനും ഇന്ത്യ ശ്രമം നടത്തും. മുകളില്‍ രണ്ടു കോടതികള്‍ കൂടി ഉള്ളതിനാല്‍ ഈ കോടതികളില്‍ അപ്പീലിന് പോകാനും ആലോചിക്കുന്നുണ്ട്. ഗള്‍ഫ്‌മേഖലയിലെ യുഎഇ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുമായും നല്ല ബന്ധം തുടരുന്ന ഇന്ത്യ അവര്‍ വഴിയുള്ള ഇടപെടലിനും ശ്രമം നടത്തും. എന്നാല്‍ ഖത്തര്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധത്തിലല്ല എന്നതാണ് ഈ നീക്കത്തിന് പ്രതിസന്ധി.

നിയമപരമായും നയതന്ത്രപരമായും രണ്ടു വഴികളിലൂടെ പ്രശ്‌നത്തെ സമീപിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യാക്കാരെ കാണാനാണ് ശ്രമം. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഇവരെ നേരത്തേ കാണുകയും വിവരം തേടുകയും ചെയ്തിരുന്നു. ഇനി ഇവിരുടെ ബന്ധുക്കളുമായി കൂടി സംസാരിച്ച ശേഷം ഏതുതരത്തിലുള്ള ഇടപെടലുകള്‍ വേണമെന്ന് തീരുമാനിക്കും. ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്ന കോടതിക്ക് മുകളില്‍ പരമോന്നത കോടതി ഉള്‍പ്പെടെ രണ്ടു കോടതികള്‍ കൂടി ഉള്ളതിനാല്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാനുള്ള ശ്രമങ്ങളാണ് ഇതില്‍ പ്രധാനം. നാവികരെ രക്ഷിക്കാനുള്ള എല്ലാത്തരം നിയമസഹായവും ഇന്ത്യ ഇവര്‍ക്ക് നല്‍കും.

ഇസ്രയേലിനു വേണ്ടി ചാരപ്പണിചെയ്‌തെന്ന് ആരോപിച്ചാണു കേസ്. എന്നാല്‍, ഖത്തറോ വിദേശകാര്യമന്ത്രാലയമോ ഇത് സ്ഥിരീകരിച്ചിട്ടില്ല. വധശിക്ഷ എന്ന് നടപ്പിലാക്കുമെന്നോ കുറ്റകൃത്യങ്ങളും വകുപ്പുകളും ഏതെന്നോ കുറ്റം എത്രമാത്രം ഗൗരവമുള്ളതാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഖത്തര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഖത്തറിലെ സേനാ വിഭാഗങ്ങള്‍ക്കു പരിശീലനവും മറ്റു സേവനങ്ങളും നല്‍കുന്ന ദഹ്‌റ ോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന സ്വകാര്യസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു

ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബിരേന്ദര്‍ കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സുഭാഷ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകാല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, മലയാളിയായ സെയ്‌ലര്‍ രാകേഷ് എന്നിവര്‍ക്കാണ് ഖത്തര്‍ കോടതി ഇന്നലെ വധശിക്ഷ വിധിച്ചത്. ഇതില്‍ പൂര്‍ണേന്ദു തിവാരി 2019ല്‍, വിദേശ ഇന്ത്യക്കാര്‍ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവാണ്.

Facebook Comments Box

By admin

Related Post