Sun. May 19th, 2024

എൻഡോസള്‍ഫാൻ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 4.82 കോടി രൂപ അനുവദിച്ചു

By admin Oct 27, 2023
Keralanewz.com

എൻഡോസള്‍ഫാൻ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 4.82 കോടി രൂപ അനുവദിച്ചു. തുക ദുരിത ബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ്‌ അനുവദിച്ചത്‌.

ധന വകുപ്പ്‌ എൻഡോസള്‍ഫാൻ ദുരിതബാധിതര്‍ക്കായുള്ള സംയോജിത പദ്ധതിയില്‍ ഈ വര്‍ഷം നീക്കിവച്ചിരുന്ന 17 കോടി രൂപയില്‍നിന്ന്‌ ഇതിനാവശ്യമായ തുക ലഭ്യമാക്കാൻ നിര്‍ദേശിച്ചു.

ദുരിത ബാധിതകര്‍ക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കിയ എംപാനല്‍ ആശുപത്രികള്‍ക്ക്‌ തുക അനുവദിക്കല്‍, ശയ്യാവലംബവര്‍ക്ക്‌ ചികിത്സാ സൗകര്യങ്ങളും മരുന്നും ലഭ്യമാക്കല്‍, ഇതിനാവശ്യമായ ഗതാഗത സൗകര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായിരിക്കും തുക വിനിയോഗിക്കുക.

എൻഡോസള്‍ഫാൻ ദുരിതശ്വാസ സംയോജിത പദ്ധതിയുടെ ഗുണഭോക്താക്കള്‍ നിലവില്‍ 6603 പേരാണ്‌. ദുരിതബാധിതരുടെ ആരോഗ്യ പരിപചരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ദേശീയ ആരോഗ്യ മിഷൻ വഴി ലഭ്യമാക്കിയിരുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ സഹായം ആവശ്യപ്പെട്ട്‌ ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ ധന വകുപ്പിന്‌ കത്തെഴുതിയത്. സാമ്ബത്തിക ആസൂത്രണ വകുപ്പിന്റെ ശുപാര്‍ശകൂടി പരിഗണിച്ചാണ്‌ എൻഡോള്‍ഫാൻ ദുരിത ബാധിതകര്‍ക്കായുള്ള സംയോജിത പദ്ധതിയില്‍നിന്ന്‌ തുക ലഭ്യമാക്കാൻ ധന വകുപ്പ്‌ നിര്‍ദേശിച്ചത്‌.

Facebook Comments Box

By admin

Related Post