Sat. May 18th, 2024

അയല്‍ക്കാരനുമായുളള ബന്ധത്തിലുണ്ടായ കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു; മൂന്നുപേര്‍ അറസ്റ്റില്‍

By admin Oct 29, 2023
Keralanewz.com

പൊളളാച്ചി: മൂന്നുദിവസം പ്രായമുളള കുഞ്ഞിനെ സഞ്ചിയിലാക്കി കിണറ്റിലെറിഞ്ഞു കൊന്ന യുവതിയും മാതാപിതാക്കളും അറസ്റ്റില്‍.

നെഗമം മേട്ടുവഴി സ്വദേശിയും കുഞ്ഞിന്റെ അമ്മയുമായ വിദ്യാഗൗരി (26) , അച്ഛന്‍ മുത്തുസ്വാമി (62), അമ്മ ഭുവനേശ്വരി (49) എന്നിവരാണ് അറസ്റ്റിലായത്.

വിവാഹബന്ധം വേര്‍പെടുത്തി രക്ഷിതാക്കള്‍ക്കൊപ്പം കഴിയുന്ന വിദ്യാഗൗരി അയല്‍ക്കാരനുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ബന്ധത്തിലുണ്ടായ കുഞ്ഞിനെയായിരുന്നു മൂന്നുദിവസം മുമ്ബ് വീടിനുസമീപത്തെ വെളളമില്ലാത്ത കിണറ്റിലെറിഞ്ഞതെന്നും രക്ഷിതാക്കളുടെ കൂടി സമ്മതത്തോടെയാണു കൃത്യം ചെയ്തതെന്നും നെഗമം പോലീസ് പറഞ്ഞു.

രാത്രിയില്‍ കുഞ്ഞിനെ സഞ്ചിയിലാക്കി സമീപത്ത് ആരുമില്ലെന്ന് ഉറപ്പാക്കിയതിനുശേഷമാണു കിണറ്റിലെറിഞ്ഞത്. കിണറ്റില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ സഞ്ചി കണ്ടത്.

ഉടന്‍തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി സഞ്ചി എടുത്തപ്പോഴാണ് അഴുകിയനിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്നുളള അന്വേഷണത്തിലാണ് മൂവരെയും പിടികൂടിയത്.

Facebook Comments Box

By admin

Related Post