Sun. May 19th, 2024

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വര്‍ധിക്കുന്നു; ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യവിദഗ്ധര്‍

By admin Oct 29, 2023
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനിയുടെ വ്യാപനം ഉയരുന്നു. ഇന്നലെ തിരുവനന്തപുരത്ത് ഒരു ഡെങ്കു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.

പനി കണക്കു ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്.പ്രായമാകത്തവരിലും മറ്റ് രോഗങ്ങളില്ലാത്തവരിലും പോലും അപകടകരമാകാം എന്നതിനാല്‍ ഡെങ്കുവില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

1697 ഡെങ്കു കേസുകളാണ് സെപ്റ്റംബറില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. 210 എലിപ്പനി കേസുകളും, കഴിഞ്ഞ മാസം ആറ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കുബാധ ഒരിക്കല്‍ ഉണ്ടായതിന് ശേഷം വീണ്ടും വൈറസ് ബാധയുണ്ടാകുന്നതും സ്ഥിതി ഗുരുതരമാകും.
ഇടവിട്ടുള്ള മഴയ്‌ക്കൊപ്പം പലയിടത്തും വെള്ളക്കെട്ടുണ്ടായതും പകര്‍ച്ച പനി ഉയരാന്‍ കാരണമായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രോഗികളുടെ എണ്ണം ഉയര്‍ന്നു. എന്നിരുന്നാലും നിലവില്‍ ഗിരുതരമായ സാഹചര്യമില്ലായെന്നാണ് വിലയിരുത്തല്‍. നാളെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നത് കൂടുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനാണ്.

Facebook Comments Box

By admin

Related Post