Fri. May 3rd, 2024

രാമപുരം മാർ ആഗസ്തിനോസ് കോളജിൽ പതിനെട്ടാമത് കെ.സി. ഷൺമുഖൻ മെമ്മോറിയൽ ക്വിസ് മത്സരം നടത്തി.

By admin Oct 30, 2023
Keralanewz.com

രാമപുരം : മാർ ആഗസ്തിനോസ് കോളേജ് ഇലക്ട്രോണിക്സ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പതിനെട്ടാമത് കെ .സി . ഷൺമുഖൻ മെമ്മോറിയൽ ക്വിസ് ജൂണിയർ മത്സരത്തിൽ ആദിൽ സോണി, അഗസ്റ്റ്യൻ ബിജു സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം ഒന്നാം സമ്മാനമായ 3000 രൂപയും കെ സി എസ് എവർറോളിങ് ട്രോഫിയും , അലൻ ജോജോ, ഫ്രാൻസിസ് ജോസഫ് സെൻ്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് രാമപുരം , അഭിരാമി സന്തോഷ്, നിയ കാതറിൻ ജോബി സെൻ്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് വഴിത്തല എന്നിവർ രണ്ടാം സമ്മാനമായ 2000 രൂപയും കരസ്ഥ മാക്കി. വിജയികൾക്ക് കോളേജ് മാനേജർ റവ. ഡോ .ജോർജ് വർഗീസ് ഞാറക്കുന്നേൽ സമ്മാന ദാനം നിർവഹിച്ചു .കോളേജ് പ്രിൻസിപ്പാൾ ഡോ. ജോയി ജേക്കബ് , വൈസ് പ്രിൻസിപ്പാൾ സി ജി ജേക്കബ്, ഡിപ്പാർട്ട്മെന്റ് മേധാവി അഭിലാഷ് വി., ക്വിസ് മാസ്റ്റർ കിഷോർ, വിദ്യാർത്ഥി പ്രതിനിധികളായ ആനന്ദ് എസ് , ജസ്വിൻ പി.കെ എന്നിവർ പ്രസംഗിച്ചു .

Facebook Comments Box

By admin

Related Post