Mon. May 20th, 2024

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം

By admin Oct 31, 2023
Keralanewz.com

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. മെഡിക്കല്‍ കോളജ് ഗ്രൗണ്ട്, ആര്‍ സി സി, വിമന്‍സ് ഹോസ്റ്റല്‍, എസ് എ ടി ആശുപത്രി പരിസരം, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് പരിസരം എന്നിവിടങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷം.

അത്യാഹിതവിഭാഗത്തിനുസമീപവും രാത്രിയായാല്‍ ഇത് തന്നെ ആണ് അവസ്ഥ. തിരക്കുള്ള സമയങ്ങളില്‍ ആശുപത്രി കാമ്ബസിനുള്ളില്‍ വിവിധയിടങ്ങളിലായി ചുറ്റിത്തിരിയുന്ന നായ്ക്കള്‍ രാത്രി ആയാല്‍ കൂട്ടമായി എത്തി കടിപിടി കൂടുന്നതും അക്രമാസക്തമാകുന്നതും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു.

രാത്രിയില്‍ മരുന്നുവാങ്ങാന്‍ ഫാര്‍മസികളില്‍ പോകുന്നവര്‍ക്കും ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്കും നായ്ക്കള്‍ ഭീഷണി ആകുകയാണ്.

എസ് എ ടി ആശുപത്രി പരിസരത്തും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂടാതെ ശിശുരോഗ വിഭാഗം ഒപിക്ക് സമീപവും പകല്‍സമയങ്ങളില്‍പോലും നായ്ക്കളുടെ കടന്നുകയറ്റത്തിലൂടെ കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് ശല്യമാകുന്നതായി പറയുന്നു. ഈ ഭാഗത്ത് അടുത്തിടെ നിരവധിപേര്‍ക്ക് നായ്ക്കളുടെ കടിയേല്‍ക്കുകയുണ്ടായി എന്ന ആരോപണം ഉണ്ട്.

Facebook Comments Box

By admin

Related Post