Tue. May 7th, 2024

വൈദ്യുതി ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി ഡി സതീശന്‍

By admin Nov 3, 2023
Keralanewz.com

തിരുവനന്തപുരം:വൈദ്യുതി ചാര്‍ജ് വര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണക്കാരെ സര്‍ക്കാരിന്റെ ധൂര്‍ത്തിന് ചൂഷണം ചെയ്യുന്നു.കോടികള്‍ ചെലവഴിച്ച്‌ കേരളീയം ഉള്‍പ്പെടെയുള്ള ധൂര്‍ത്ത് നടത്തുന്നതിനിടയിലാണ് സര്‍ക്കാര്‍ പാവങ്ങളെ ചൂഷണം ചെയ്യുന്നതെന്നും വിഡി സതീശന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

ഈ സര്‍ക്കാര്‍ കെഎസ്‌ഇബിയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി.

1957 മുതല്‍ 2016 വരെ കെ.എസ്.ഇ.ബിയുടെ കടം 1083 കോടിയായിരുന്നത് പിണറായി സര്‍ക്കാരിന്റെ ഏഴ് വര്‍ഷത്തെ ഭരണം കൊണ്ട് 40000 കോടിയായി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച പവര്‍ പര്‍ച്ചേസ് കരാര്‍ റദ്ദാക്കിയതിലൂടെ 1500 കോടിയോളം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 50000 കോടിയോളം രൂയുടെ നഷ്ടം പുരപ്പുറ സോളര്‍ പദ്ധതിയിലുണ്ടായി. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കല്‍ കൂടിയാണെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യീണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20ശതമാനം നിരക്ക് വര്‍ധനവുണ്ടാകും. ഇന്നലെ മുതല്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. നേരത്തെ കെഎസ്‌ഇബി വൈദ്യുത്ി റഗുലേറ്ററി കമ്മീഷന് മുന്നില്‍ വച്ച ആവശ്യം 25 മുതല്‍ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു. നിലവില്‍ പരമാവതി 20 ശതമാനമാണ് കൂട്ടിയത്. കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയത് 2022 ജൂണിലാണ് .
അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ കാട്ടിയ കെടുകാര്യസ്ഥതയുടെ ഭാരം ജനങ്ങളുടെ തലയിലേക്ക് കെട്ടിവയ്ക്കുന്നത് അവരുടെ ക്ഷമ പരീക്ഷിക്കല്‍ കൂടിയാണെന്ന് ഭരണകര്‍ത്താക്കള്‍ ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post