Tue. May 7th, 2024

സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കും ; ഇ.ടി മുഹമ്മദ് ബഷീര്‍

By admin Nov 3, 2023
Keralanewz.com

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി.

എന്നാല്‍ ഇതുവരെയും ക്ഷമം ലഭിച്ചട്ടില്ല. ക്ഷണിച്ചാല്‍ തീര്‍ച്ചയായും പങ്കെടുക്കും. എല്ലാവരും ഒരുമിച്ച്‌ നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

കളമശേരി സ്‌ഫോടനത്തില്‍ ഒരു പ്രത്യേക മത വിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം പാടില്ലാത്തതാണ്. പ്രതി പിടിയിലായത് നന്നായെന്നും അല്ലെങ്കില്‍ അതും ഒരു ഇസ്ലാമോഫോബിയ സാഹചര്യത്തിലേയ്ക്ക് പോയേനെയെന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവില്‍കോഡ് സെമിനാറില്‍ പങ്കെടുക്കാതിരുന്നതിന്റെ സാഹചര്യം വേറേയാണെന്നും അദ്ദേഹം വിശദമാക്കി.സിപിഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നവംമ്ബര്‍ 11 നാണ് നടക്കുന്നത്. റാലി ഉദ്ഖാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

Facebook Comments Box

By admin

Related Post