Sun. May 19th, 2024

കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി

By admin Nov 3, 2023
Keralanewz.com

മട്ടന്നൂര്‍:കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും ഒരുകിലോയോളംവരുന്ന സ്വര്‍ണം പൊലിസ് പിടികൂടി.

ചപ്പാരപടവ സ്വദേശിയായ മുസ്തഫയില്‍ നിന്നാണ് 47-ലക്ഷം രൂപ വിലവരുന്ന 832-ഗ്രാം സ്വര്‍ണം പിടികൂടിയത്.

വിമാനത്താവള പരിസരത്തു നിന്നും എയര്‍പോര്‍ട്ട് പൊലിസാണ് സ്വര്‍ണം പിടികൂടിയത്. കണ്ണൂര്‍ സിറ്റര പൊലിസ് കമ്മിഷണറുടെനിര്‍ദ്ദേശപ്രകാരം മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിലാവുന്നത്. ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുസ്തഫ. കസ്റ്റംസ് ചെക്കിങ് പരിശോധനയ്ക്കു ശേഷം പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങില്‍ നിന്നും പുറത്ത് ഇറങ്ങിയ യാത്രക്കാരനെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്നുളള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം മൂന്ന് ഗുളിക മാതൃകയിലക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം മൂന്ന് ഗുളിക മാതൃകയിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു.

പോസ്റ്റ് രൂപത്തിലുളള സ്വര്‍ണം പിടികൂടുമ്ബോള്‍ 900-ഗ്രാമുണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 832-ഗ്രാം സ്വര്‍ണമാണ്ലഭിച്ചത്. പിടികൂടിയ സ്വര്‍ണവും യാത്രക്കാരനെയും മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി. വിമാനത്താവള പരിസത്തു നിന്നും കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങുന്ന നിരവധി യാത്രക്കാര്‍ എയര്‍പോര്‍ട്ട് പൊലിസ് നടത്തിയ റെയ്ഡില്‍ പിടിയിലായിട്ടുണ്ട്.

Facebook Comments Box

By admin

Related Post