Fri. May 3rd, 2024

വെള്ളക്കരം അഞ്ച്‌ശതമാനം വര്‍ധിപ്പിക്കണമെന്ന് കേന്ദ്രം; കേരളം നിലവില്‍ കൂട്ടുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

By admin Nov 4, 2023
Keralanewz.com

തിരുവനന്തപുരം; വെള്ളക്കരം കൂട്ടുന്നത് വാട്ടര്‍ അതോറിറ്റി ആലോചിച്ചിട്ടില്ലായെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

വെള്ളക്കരം അഞ്ച് ശതമാനം കൂട്ടണമെന്ന് കേന്ദ്രത്തിന്റെ നിര്‍ദേശമുണ്ട്. എന്നാല്‍ കേരളം തീരുമാനിച്ചിരിക്കുന്നത് അതില്‍ നിന്ന് മാറിനില്‍ക്കാനാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നാണ് കേരളത്തിന്റെ നിലപാട്. നിലവില്‍ വെള്ളകരം കൂട്ടാന്‍ ആലോചിച്ചിട്ടില്ല. അത്തരം തീരുമാനമോ ആലോചനയോയില്ല. ഏറ്റവും നന്നായി ജലജീവന്‍ മിഷന്‍ നടപ്പാക്കിയത് കേരളമാണെന്നും മന്ത്രി വിശദീകരിച്ചു.

ജനം വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്നതിന്റെ ഇടയിലാണ് ഇന്നലെ വൈദ്യുതി നിരക്ക് കേരളം കൂട്ടിയത്. അതിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നതായി സൂചനയുണ്ടായി. 2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന താരിഫില്‍ 5 % വര്‍ധന വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ഫെബ്രുവരിയില്‍ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു. ലിറ്ററിന് കൂടിയത് ഒരു പൈസ ആണെങ്കിലും അത് വാട്ടര്‍ ബില്ലില്‍ പ്രതിഫലിച്ചത് അതുവരെ ഉണ്ടായിരുന്നതിന്റെ മിനിമം മൂന്നിരട്ടിയായാണ്. ഇനിയും നിരക്ക് വര്‍ധിപ്പിച്ചാല്‍ ്ത് ജനങ്ങള്‍ക്ക് ഒരു വന്‍ തിരിച്ചടിയാകും.

Facebook Comments Box

By admin

Related Post