Thu. May 9th, 2024

”ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ” എന്ന് രമേശ് ചെന്നിത്തല കരുതിക്കാണും ; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം മാണിയുടെ ആത്മകഥ

By admin Nov 8, 2023
Keralanewz.com

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം മാണിയുടെ ആത്മകഥ. ബാര്‍കോഴ വിവാദത്തില്‍ യുഡിഎഫ് പിന്തുണച്ചില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ ഗൂഢാലോചനയുണ്ടായെന്നുമാണ് ആത്മകഥയില്‍ പറയുന്നത്.

തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്‍ബലമുളള ബാറുടമയാണ്, താന്‍ ഒരു കോടി രൂപ വാങ്ങിയെന്ന് ആരോപിച്ചത് എന്നും രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടപ്പോള്‍ അത് അംഗീകരിക്കാത്തതില്‍ ”ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ” എന്ന് രമേശ് ചെന്നിത്തല കരുതിക്കാണുമെന്നും ആത്മകഥയില്‍ പറയുന്നു.

‘വിദേശത്ത് നിന്ന് ധൃതിയില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്തോ അടിയന്തരകാര്യം പോലെ കോഴ ആരോപണത്തില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്ന് ധനമന്ത്രിയായിരുന്ന എന്നെ നിരന്തരം ആക്രമിച്ച ബാറുടമയുടെ മകളുടെ വിവാഹാഘോഷത്തിനുപോയ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിവാഹം നടത്തിപ്പുകാരായി മാറി,’ ആത്മകഥയില്‍ കെ എം മാണി കുറ്റപ്പെടുത്തി.

‘ബാറുകളെ സംബന്ധിച്ചുള്ള ഫയല്‍ നിയമമന്ത്രി കൂടിയായ എന്നെ കാണിക്കാതെ മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ എക്‌സൈസ് മന്ത്രി കെ ബാബുവിന് അതിഷ്ടപ്പെട്ടില്ല. ലൈസന്‍സ് വിവരങ്ങളെ കുറിച്ച്‌ തിരക്കിയ ബാറുടമകളോട്, ”നിങ്ങള്‍ ആ ജുബ്ബാച്ചേട്ടനോട് പോയി ചോദിക്കൂ” എന്നായിരുന്നു പറഞ്ഞത്. മുറിവേറ്റ കടുവയുടെ മുരളലായിരുന്നു അത്. ബാറുകള്‍ പൂട്ടുന്നതിനെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ തര്‍ക്കം അവരുടെ ഈഗോ പ്രശ്‌നം മാത്രമായിരുന്നു,’ എന്നും ആത്മകഥയില്‍ പരാമര്‍ശിക്കുന്നു.

Facebook Comments Box

By admin

Related Post