Mon. May 20th, 2024

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി

By admin Nov 8, 2023
Keralanewz.com

കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി. മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ പരാമര്‍ശം.

എന്നാല്‍ ഒബ്സര്‍വറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ദേവസ്വം നിലപാടിനെ സര്‍ക്കാരും പിന്തുണച്ചു.

അനുമതിയില്ലാത്ത ആരെയും സോപാനത്തിലേക്ക് പ്രവേശിപ്പിക്കാൻ പാടില്ലെന്ന് പറഞ്ഞ കോടതി, മേല്‍ശാന്തി തെര‍ഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി നാളെ വിധി പറയാൻ മാറ്റി. തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്ബൂതിരിയാണ് ശബരിമല തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളില്‍ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് പ്രധാന ആരോപണം.

മേല്‍ശാന്തി തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി. കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് ശബരിമല മേല്‍ശാന്തിയായി പി. എൻ. മഹേഷ്‌ നെയും മാളികപ്പുറം മേല്‍ശാന്തിയായി പി.ജി മുരളിയെയും നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ആളുടെ പേര് അടങ്ങിയ പേപ്പര്‍ മാത്രം മടക്കിയും ബാക്കി ചുരുട്ടിയുമാണ് ഇട്ടതെന്നാണ് എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

Facebook Comments Box

By admin

Related Post